Image

ആളൊരുങ്ങി, അരങ്ങൊരുങ്ങി..... ആരവത്തിന് ഇനി നാളുകള്‍ മാത്രം

സാജന്‍ തോമസ് Published on 23 May, 2018
ആളൊരുങ്ങി, അരങ്ങൊരുങ്ങി..... ആരവത്തിന് ഇനി നാളുകള്‍ മാത്രം
30-മത് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ ടൂര്‍ണ്ണമെന്റിന് ഇനി ഏതാനും ദിനം  മാത്രം ശേഷിക്കുമ്പോള്‍ നീണ്ട തയ്യാറെടുപ്പിന്റെയും കൂടിയാലോചനകളുടെയും ഫൈനല്‍ റൗണ്ടിലാണ് സംഘാടകര്‍.

ഈ ആഴ്ച  മെമ്മോറിയല്‍ വീക്കെഡിലെ 26, 27 തിയ്യതികളില്‍ റോക്ക്‌ലാന്‍ഡ് കമ്മ്യൂണിറ്റി കോളേജ് ജിമ്മില്‍ നടക്കുന്ന മത്സരത്തിന് കായിക പ്രേമികളുടെ പതിവ് തെറ്റാത്ത വലിയ ജനക്കൂട്ടത്തെയാണ് ഇക്കുറിയും സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

നോര്‍ത്ത് അമേരിക്കയിലെയും കാനഡയിലെയും വോളിബോള്‍ പ്രേമികള്‍ക്ക് ഇത് കാത്തിരിപ്പിന്റെ അവസാനമാണെങ്കില്‍ എല്ലാം ഭാഗിയായി ക്രമീകരിക്കുന്നതിന്റെ തിരക്കിലും ആകാംക്ഷയിലുമാണ് ആതിഥേയരായ റോക്ക്‌ലാന്‍ഡ് സോള്‍ജിയേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ അംഗങ്ങള്‍. നോര്‍ത്ത് അമേരിക്കയിലെയും കാനഡയിലെയും വിവിധ 13 സ്‌റ്റേറ്റുകളില്‍ നിന്നും എത്തുന്ന ടീമുകളെ കൂടാതെ 18 വയസ്സിന് താഴെയുള്ള സ്‌ക്കൂള്‍ കുട്ടികളുടെ മല്‍സരവും ഉണ്ടായിരിക്കും. മത്സരങ്ങളുടെ സജ്ജീകരണങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു.

മത്സരം ആരംഭിക്കുന്നത് ശനിയാഴ്ച രാവിലെയാണെങ്കിലും. എല്ലാം ടീമംഗങ്ങളും തലേന്നുതന്നെ എത്തിച്ചേരും. ടീം അംഗങ്ങള്‍ക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത് ന്യൂജേഴ്‌സിയിലെ മാവയിലുള്ള ഡബിള്‍ ട്രീ ഹോട്ടലിലാണ്. എയര്‍പോര്‍ട്ടില്‍ നിന്നും ടീം അംഗങ്ങളെ സ്വീകരിച്ച് ഹോട്ടലില്‍ എത്തിക്കുന്നതടക്കമുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി.

ശനിയാഴ്ച രാവിലെ കൃത്യം 9.15 ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ, മത്സരിക്കുന്ന ടീമുകളുടെ മാര്‍ച്ച് പാസ്റ്റ് തുടങ്ങുന്നതോടെ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ ചിക്കാഗോ കൈരളി ലയണ്‍സ് ഏറ്റവും മുമ്പിലും ആതിഥേയരായ റോക്ക്‌ലാന്‍ഡ് ബോള്‍ സോള്‍ജിയേഴ്‌സ് ടീമംഗങ്ങള്‍  ഏറ്റവും പുറകിലുമായിട്ടായിരിക്കും മാര്‍ച്ച് പാസ്റ്റ്. ഈ വര്‍ഷത്തെ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്യുന്നത് റോക്ക്‌ലാന്റ് കൗണ്ടി എക്‌സിക്യൂട്ടീവ് ED Day യാണ്.

ഫൈനല്‍ മത്സരങ്ങള്‍ 27-ാം തീയ്യതി ഞായറാഴ്ചയാണ് നടത്തപ്പെടുക. മത്സരങ്ങള്‍ക്ക് ശേഷം വിജയികള്‍ക്കുള്ള ട്രോഫി വിതരണവും നടത്തും. തുടര്‍ന്ന് വൈകിട്ട് Double Tree ഹോട്ടലിലെ ഓഡിറ്റോറിയത്തില്‍ വച്ച് ബാങ്ക്വറ്റും ഉണ്ടായിരിക്കും.

മത്സരത്തിന്റെ തത്സമയ സംപ്രേഷണം മഴവില്‍ FM-റേഡിയോ നിര്‍വ്വഹിക്കും. ഏഷ്യാനെറ്റ് പ്രവാസി ടിവി കളുടെ ടെലികാസ്റ്റ്ും ഉണ്ടായിരിക്കുന്നതാണ്. കളി കാണാന്‍ വരുന്നവര്‍ക്ക് ഇരുന്ന് കാണാനായി ബ്ലിച്ചേഴ്‌സ് ഒരുക്കിയിട്ടുണ്ട്. പ്രവേശനം എല്ലാവര്‍ക്കും സൗജന്യമായിരിക്കും. Swad-Indian Cusine- ഒരുക്കുന്ന ഭക്ഷണവും Soldiers Club ന്റെ വക 60'' LED HD TV ക്ക് വേണ്ടിയുള്ള Raffle Ticket വില്‍പ്പനയും T-ഷര്‍ട്ട് വില്‍പ്പനയും ഉണ്ടായിരിക്കും.

റോക്ക്‌ലാന്‍ഡ് സോള്‍ജിയേഴ്‌സ് തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഈ വര്‍ഷം കളിക്കാനിറങ്ങുന്നത്. മൂന്ന് പ്രാവശ്യം ജേതാക്കളായ സോള്‍ജിയേഴ്‌സ് കരുത്തരായ പുതുതലമുറക്കാരുടെ A-ടീമും പരിചയസമ്പന്നരായ പടക്കുതിരകളുടെ B-ടീമുമായി ഇക്കുറി പോരാടാനിറങ്ങുമ്പോള്‍ നാലാമതൊരു ചാമ്പ്യന്‍ഷിപ്പ് എന്നതാണ് ലക്ഷ്യമെന്ന് ടീം കോച്ചായ സിജോ ജോസഫ് പറയുന്നു. ഫൈനല്‍ മത്സരങ്ങള്‍ കൊട്ടികലാശിക്കുമ്പോള്‍ ആരായിരിക്കും 30-മത് ജിമ്മിജോര്‍ജ് മെമ്മോറിയല്‍ ട്രോഫിയില്‍ മുത്തമിടുന്നത് എന്നറിയാന്‍ കാത്തിരിക്കുകയാണ് വോളിബോള്‍ പ്രേമികള്‍.

മത്സരം

POOL A
Chicago Kairali Lions,
Philadelphia Sars
Tampa Tigers
California Blasters
Rockland Soldiers B Team.

POOL B
Rockland Soldiers-A Team
Dallas Strikers
Niagara Spartans
Chicago Kairali Lions-B Team.

POOL C
Detroit Eagles
B.W.Kings
New York Spikers
New Jersey Garden State Sixers

ആളൊരുങ്ങി, അരങ്ങൊരുങ്ങി..... ആരവത്തിന് ഇനി നാളുകള്‍ മാത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക