Image

എംഎല്‍എ സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

Published on 23 May, 2018
എംഎല്‍എ സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
വൈക്കം എംഎല്‍എ സി.കെ. ആശ സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രികരായ തിരുവനന്തപുരം പൂന്തറ സ്വദേശി യാസിന്‍ (19), വള്ളക്കടവ് സ്വദേശി റാഷിദ് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇന്ന് രാവിലെ 8.20ന് ദേശീയപാതയില്‍ ടൈറ്റാനിയത്തിനു വടക്ക് ഭാഗത്തായിരുന്നു അപകടം. തിരുവനന്തപുരത്തേയ്ക്ക് പോവുകയായിന്ന കാറും എതിരെ വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്കിന്റെ മുന്‍വശത്തെ വീല്‍ ഒടിഞ്ഞുമാറി.

പരിക്കേറ്റ ബൈക്ക് യാത്രികരെ ചവറ പോലീസിസ് ആംബുലന്‍സില്‍ നീണ്ടകര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അപകടത്തില്‍ എംഎല്‍എയ്ക്ക് പരിക്കേറ്റിട്ടില്ല. 
എക്‌സിക്യൂട്ടിവിലേക്കു എല്ലാ പത്രികയും സ്വീകരിച്ചു;
സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്റെ അംഗത്വ ഫീസിനെച്ചൊല്ലി ഉരുണ്ടു കൂടിയ കാര്‍മേഘങ്ങള്‍ തല്ക്കാലം അവസാനിച്ചതോടെ ഫോമാ സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചു. അംഗത്വ ഫീസ്ഫോമാ ജനറല്‍ സെക്രട്ടറിയെ നേരിട്ട്ഏല്പിച്ചതോടെ സംഘറ്റനയില്‍ നിന്നുള്ള ഡലിഗേറ്റുകള്‍ക്കും ഇലക്ഷനില്‍ പങ്കെടുക്കാന്‍ അര്‍ഹതയായി. ഇതു പ്രകാരം സംഘടനയില്‍ നിന്നുള്ള ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി ജോസ് ഏബ്രഹാമിന്റെ പത്രിക അംഗീകരിച്ചു.
എക്‌സിക്യൂട്ടിവിലേക്കു മല്‍സരിക്കുന്ന എല്ലാവരുടെയും പത്രിക സ്വീകരിച്ചു.
സ്റ്റാറ്റന്‍ ഐലന്‍ഡ് അസോസിയേഷന്റെ അംഗത്വം ഇലക്ഷന്‍ സമയ ക്രമം തെറ്റിച്ചിട്ടും അംഗീകരിച്ചതിനെതിരെ നടപടികള്‍ സ്വീകരിക്കാന്‍ ഒരു വിഭാഗം തയ്യാറെടുക്കുന്നുണ്ട്. എന്നാല്‍ ഇത് കണ്‍ വന്‍ഷനെ ബാധിക്കുമോ എന്ന ആശങ്കയും അവര്‍ക്കുണ്ട്. അതിനാല്‍ ഒത്തുതീര്‍പ്പിനു തയ്യാറാകാനും സാധ്യതയുണ്ട്. ഏതായാലും രണ്ടോ മൂന്നോ ദിവസത്തിനകം സ്ഥിതി വ്യക്തമാകും
പ്രസിഡന്റ്: ജോണ്‍ സി വര്‍ഗീസ് (സലിം), ഫിലിപ്പ് ചാമത്തില്‍(രാജു)
ജനറല്‍ സെക്രട്ടറി: ജോസ് അബ്രഹാം, മാത്യു വര്‍ഗീസ്
ട്രഷറര്‍: റെജി സക്കറിയാസ് ചെറിയാന്‍, ഷിനു ജോസഫ്
വൈസ് പ്രസിഡന്റ്: അന്നമ്മ മാപ്പിളശ്ശേരി, ഫിലിപ്പ് ചെറിയാന്‍, വിന്‍സന്റ് ബോസ് മാത്യു
ജോ. സെക്രട്ടറി: രേഖ നായര്‍, സാജു ചെറിയാന്‍,
ജോ. ട്രഷറര്‍: ജെയിന്‍ മാത്യൂസ് കണ്ണച്ചാന്‍പറമ്പില്‍, ജോസ് സെബാസ്റ്റ്യന്‍
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മാത്രമാണു മൂന്നു പേര്‍ മല്‍സരിക്കുന്നത്.

ഏതാനും സ്ഥാനങ്ങളിലേക്കുമല്‍സരമില്ല. ചില പതികകള്‍ തള്ളുകയും ചെയ്തു.

നാഷണല്‍ അഡൈ്വസറി കമ്മിറ്റി ചെയറായി തോമസ് ടി ഉമ്മന്‍, വൈസ് ചെയറായി ജോര്‍ജ് തോമസ്, സെക്രട്ടറിയായി രേഖ ഫിലിപ്പ്, ജോ. സെക്രട്ടറിയായി സാബു ലൂക്കോസ് എന്നിവര്‍ എതിരില്ലാതെ വിജയിച്ചു.

യൂത്ത് മെംബര്‍മാരായി ആഷിഷ് ജോസഫ് (എമ്പയര്‍), ആഞ്ചേല സുരേഷ് ഗോരാഫി (വെസ്റ്റേണ്‍),
ടിറ്റോ ജോണ്‍ (സണ്‍ ഷൈന്‍) എന്നിവരും എതിരില്ലാതെ ജയിച്ചു

വെസ്റ്റേണ്‍ റീജിയന്‍ വൈസ് പ്രസിഡന്റായി ജോസഫ് ഔസോയും നാഷണല്‍ കമ്മിറ്റിയിലേക്കു റീജിയനില്‍ നിന്നു സിജില്‍ പാലക്കലോടി, ജോസ് വടകര എന്നിവരും എതിരില്ലതെ ജയിച്ചു.

ഗ്രേറ്റ് ലേക്ക്‌സ് റീജിയനില്‍ നിന്നു നാഷണല്‍ കമ്മിറ്റിയിലേക്കു അരുണ്‍ ദാസ്, കുര്യാക്കോസ് പി പോള്‍ എന്നിവര്‍ എതിരില്ലാതെ ജയിച്ചു. പക്ഷെ ഇവിടെ ആര്‍.വി.പി ആയി ആരും പത്രിക നല്കിയിട്ടില്ല.

ന്യു യോര്‍ക്ക് മെട്രോ ആര്‍.വി.പി ആയി ബിനോയ് തോമസ്, തോമസ് സാമുവല്‍ (കുഞ്ഞു മാലിയില്‍) എന്നിവര്‍ മല്‍സരിക്കുന്നു. നാഷണല്‍ കന്‍മ്മിറ്റിയിലേക്കു ബെഞ്ചമിന്‍ ജോര്‍ജ്, ചാക്കോ കൊയിക്കലത്ത് എന്നിവര്‍ വിജയിച്ചു.

ന്യു യോര്‍ക്ക് എമ്പയര്‍ റീജിയനില്‍ ആര്‍.വി.പി. ആയി മല്‍സരിക്കുന്ന സണ്ണി കല്ലൂപ്പാറയുടെ പത്രിക തള്ളിപ്പോയി. അംഗ സംഘടനയായ് മാര്‍ക്കിലെപ്രശ്‌നങ്ങളാണുകാരണം.മല്‍സര രംഗത്ത് ഗോപിനാഥ കുറുപ്പ്, മോന്‍സി വര്‍ഗീസ് എന്നിവരാണ് അവശേഷിക്കുന്നത്.
ന്യു യോര്‍ക്ക് എമ്പയര്‍ റീജിയനില്‍ നാഷണല്‍ കമ്മിറ്റിയിലേക്കു ഷോളി കുമ്പിളുവേലി, സുരേഷ് നായര്‍ എന്നിവര്‍ എതിരില്ലാതെ ജയിച്ചു

മിഡ് അറ്റ്‌ലാന്റിക് ആര്‍.വി.പി. ആയി ബോബി കെ തോമസ് എതിരില്ലാതെ ജയിച്ചു. നാഷണല്‍ കമിറ്റിയിലേക്കു ചെറിയാന്‍ കോശി, സണ്ണി അബ്രഹാം എന്നിവര്‍ക്കും എതിരില്ല.

കാപിറ്റല്‍ റീജിയനില്‍ നിന്നു ജോയി കൂടാലി ആര്‍.വി.പി ആയി. അനില്‍ നായര്‍, തോമസ് കുര്യന്‍, എന്നിവര്‍ക്കും നാഷണല്‍ കമ്മിറ്റിയിലേക്കു എതിരില്ല.

സ്ത്ത് ഈസ്റ്റ് റീജിയന്‍ ആര്‍.വി.പി ആയി തോമസ് കെ ഈപ്പന്‍ വിജയിച്ചു. ബിജു ജോസഫ്, ഡൊമിനിക് ചാക്കോനല്‍ എന്നിവര്‍ക്കും നാഷണല്‍ കമിറ്റിയിലേക്കു എതിരില്ല.

സണ്‍ഷൈന്‍ റീജിയനില്‍ ബിജു തോണിക്കടവില്‍ എതിരില്ലാതെ ജയിച്ചു. എന്നാല്‍ നാഷണല്‍ കമ്മിറ്റിലേക്കു മൂന്നു പേരുള്ളതിനാല്‍ ഇലക്ഷന്‍ വേണം. നോയല്‍ മാത്യു, പൗലോസ് കുയിലാടന്‍, സുരേഷ് നായര്‍ എന്നിവര്‍.

സെന്റ്രല്‍ റീജിയനില്‍ ബിജി ഫിലിപ്പ് ആര്‍.വി. പി. ആയി. നാഷണല്‍ കമ്മിറ്റിയിലേക്കു മൂന്നു പേര്‍ മല്‍സരിക്കുന്നു. ആന്റോ ആന്റണി കവലക്കല്‍, അബ്രഹാം ജോര്‍ജ് (ആഷ്ലി), ജോണ്‍ പട്ടാപതിയില്‍ എന്നിവര്‍.

സതേണ്‍ റീജിയനില്‍ ആര്‍.വി. പി ആയി സാം ജോണ്‍, തോമസ് ഒലിയാന്‍കുന്നേല്‍ എന്നിവര്‍ തമ്മില്‍ മല്‍സരിക്കുന്നു. നാഷണല്‍ കമ്മിറ്റിയിലേക്കു മൂന്നു പേര്‍-പ്രേംദാസ് മമ്മാഴിയില്‍, രാജന്‍ യോഹന്നാന്‍, റോണി ജേക്കബ്

മൂന്നു വനിതാ പ്രതിനിധികള്‍ വേണ്ടപ്പോള്‍ നാലു സ്ഥാനാര്‍ഥികളുണ്ട്. അനു ഉല്ലാസ് (സണ്‍ ഷൈന്‍ റീജിയന്‍), ഡോ.സിന്ധു പിള്ള (വെസ്റ്റേണ്‍), വന്ദന മാളിയേക്കല്‍ (സെന്റ്രല്‍), ഡോ. ജയ്‌മോള്‍ ശ്രീധര്‍ (മിഡ് അറ്റ്‌ലാന്റിക്)

ന്യു ഇംഗ്ലണ്ട് റീജിയനില്‍ നിന്നു ആര്‍.വി.പി., നാഷണല്‍ കമ്മിറ്റി സ്ഥാനാര്‍ഥികളില്ല. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക