Image

നിപ : മലബാറിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാവുന്നതാണെന്ന്‌ ആരോഗ്യ വകുപ്പ്‌

Published on 23 May, 2018
നിപ : മലബാറിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാവുന്നതാണെന്ന്‌ ആരോഗ്യ വകുപ്പ്‌


കോഴിക്കോട്‌: കേരളത്തിലേക്ക്‌ യാത്ര ചെയ്യുന്നത്‌ സുരക്ഷിതമാണെന്നും എന്നാല്‍
കോഴിക്കോട്‌ ജില്ലയില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട നിപ ഒരു കുടുംബത്തെ മാത്രം കേന്ദ്രീകരിച്ചുള്ളതാണെന്നും സ്ഥിതി നിരയന്ത്രണ വിധേയമാണെന്നും ആരോഗ്യവകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി സെക്രട്ടറി പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍ പറയുന്നു. കോഴിക്കോടും അയല്‍ ജില്ലകളായ വയനാട്‌, കണ്ണൂര്‍, മലപ്പുറം ജില്ലകള്‍ നീരീക്ഷണത്തിലാണെന്നും ആരോഗ്യവകുപ്പ്‌ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

കേരളത്തില്‍ എവിടേക്കുമുള്ള യാത്ര സുരക്ഷിതമാണെന്നും എന്നാല്‍ യാത്രികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തിയാല്‍ മതിയെന്നുമാണ്‌ നിര്‍ദ്ദേശം. മുകളില്‍ പറഞ്ഞ ജില്ലകളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കാവുന്നതാണെന്നും നിര്‍ദ്ദേശത്തിലുണ്ട്‌.

അതേസമയം, നിപ്പ വൈറസ്‌ ബാധയുണ്ടെന്ന സംശയത്തില്‍ കോട്ടയത്ത്‌ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്‌. പേരാമ്പ്രയില്‍ നിന്ന്‌ കോട്ടയത്ത്‌ വന്ന ഇയാള്‍ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക