Image

നിപ്പാ വൈറസിനെക്കുറിച്ച് തെറ്റായ പ്രചാരണം, ജേക്കബ് വടക്കഞ്ചേരിക്കും മോഹനന്‍ വൈദ്യര്‍ക്കുമെതിരെ പോലീസ് കേസ്

Published on 23 May, 2018
നിപ്പാ വൈറസിനെക്കുറിച്ച് തെറ്റായ പ്രചാരണം, ജേക്കബ് വടക്കഞ്ചേരിക്കും മോഹനന്‍ വൈദ്യര്‍ക്കുമെതിരെ പോലീസ് കേസ്
നിപ്പാ വൈറസിനെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തിയ ജേക്കബ് വടക്കഞ്ചേരിക്കും മോഹനന്‍ വൈദ്യര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. തൃത്താല പോലീസാണു കേസ് രജിസ്റ്റര്‍ ചെയ്തത്. സ്വകാര്യ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടന നല്‍കിയ പരാതിയിലാണു കേസ്. 

പ്രകൃതി ചികിത്സകനെന്ന് സ്വയം അവകാശപ്പെടുന്ന ജേക്കബ് വടക്കഞ്ചേരിയും മോഹനനും സമൂഹമാധ്യമങ്ങള്‍ വഴി അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. നിപ്പാ വൈറസ് എന്നൊരു വൈറസ് ഇല്ലെന്നും മരുന്നുമാഫിയയാണ് ഇതിനു പിന്നിലെന്നുമായിരുന്നു ജേക്കബ് വടക്കഞ്ചേരിയുടെ പ്രചരണം. കീടനാശിനികളോ, ഭക്ഷണത്തിലെ പ്രശ്‌നമോ ആണ് പേരാന്പ്രയിലുണ്ടായ മരണങ്ങള്‍ക്കു കാരണമെന്നും വടക്കഞ്ചേരി പറയുന്നു. 

പേരാന്പ്ര മേഖലയില്‍നിന്നു ശേഖരിച്ച വവ്വാല്‍ കഴിച്ച പഴങ്ങളുടെ ബാക്കിയെന്ന് അവകാശപ്പെട്ടുകൊണ്ട്, പഴങ്ങള്‍ തിന്നുന്ന വീഡിയോ പ്രചരിപ്പിച്ചുകൊണ്ടാണ് മോഹനന്‍ ഫേസ്ബുക്കില്‍ വ്യാജ പ്രചാരണം നടത്തിയത്. ഈ വീഡിയോകള്‍ക്കു ഫേസ്ബുക്കില്‍ വന്‍ പ്രചാരവുമാണു ലഭിച്ചത്. 

സമൂഹമാധ്യമങ്ങളിലൂടെ ജേക്കബ് വടക്കഞ്ചേരി നടത്തുന്ന അശാസ്ത്രീയ പ്രചരണങ്ങള്‍ക്കെതിരെ ഡോക്ടര്‍മാരുടെ കൂട്ടായ്മ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കിയിരുന്നു. ഇന്‍ഫോ ക്ലിനിക്കിനുവേണ്ടി ഡോ. ജിനേഷ് പി.എസാണു പരാതി നല്‍കിയത്. 
Join WhatsApp News
George 2018-05-23 20:34:39
ഇവരെ രണ്ടുപേരെയും അനുകൂലിക്കുന്നില്ല പക്ഷെ ഇവർ ചെയ്യുന്നതിലും വലിയ തട്ടിപ്പല്ലേ ഈ ഉഡായിപ്പ്‌ പാസ്റ്റർമാരും ധ്യാന ഗുക്കൻ ആസ്സാമിമാർ ജിന്നുകളെ ഒഴിപ്പിക്കുന്ന മൊല്ലാക്കമാർ എന്നിവർ ചെയ്യുന്നത്. പ്രാർത്ഥിച്ചു കാൻസർ മുതൽ മൂലക്കുരു വരെ മാറ്റിയ കള്ള സാക്ഷ്യവും പറഞ്ഞു ജനത്തെ പറ്റിക്കുന്ന ആളുകളുടെ പേരിൽ നടപടി എടുക്കാതെ ഈ രണ്ടു പേരെ മാത്രം അകത്തിടുന്നത് (ഇവരെ പണ്ടേ പിടിച്ചു അകത്തിടേണ്ടതായിരുന്നു) 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക