Image

എസ്.എന്‍.ഡി.പി യോഗത്തിന്റെ നിലപാട് ഇടത് വലത് മുന്നണികള്‍ക്കേറ്റ തിരിച്ചടി, കുമ്മനം രാജശേഖരന്‍

Published on 23 May, 2018
എസ്.എന്‍.ഡി.പി യോഗത്തിന്റെ നിലപാട് ഇടത് വലത് മുന്നണികള്‍ക്കേറ്റ തിരിച്ചടി, കുമ്മനം രാജശേഖരന്‍
എസ്.എന്‍.ഡി.പി യോഗത്തിന്റെ നിലപാട് ഇടത് വലത് മുന്നണികള്‍ക്കേറ്റ തിരിച്ചടിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കാലങ്ങളായി വാഗ്ദാനം നല്‍കി ഈഴവ സമുദായത്തെ വഞ്ചിച്ച ഇരു മുന്നണികള്‍ക്കും വോട്ടില്ലെന്നാണ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറയാതെ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''ശ്രീനാരായണീയരെ വഞ്ചിക്കാത്ത ഏക പ്രസ്ഥാനം എന്‍.ഡി.എയാണ്. തരം കിട്ടുമ്‌ബോഴെല്ലാം നാരായണ ഗുരുദേവനെ അവഹേളിച്ച പ്രസ്ഥാനമാണ് സി.പി.എമ്മും കോണ്‍ഗ്രസും. 60 വര്‍ഷമായി ഇരു മുന്നണികളും ഈഴവ സമുദായത്തെ വേട്ടയാടുകയാണ്. വോട്ടിനായി മാത്രമാണ് ഈഴവ സമുദായത്തെ ഇരുമുന്നണികളും ഉപയോഗിച്ചിട്ടുള്ളത്. ഇത് തിരിച്ചറിഞ്ഞ് സമുദായാംഗങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന യോഗം ജനറല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശം എന്‍.ഡി.എയ്ക്കുള്ള അംഗീകാരമാണ്'' കുമ്മനം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക