Image

ഗര്‍ഭകാലത്ത് ക്ലാസ് മുടങ്ങി; ഹാജര്‍ കുറവായതിനാല്‍ വിദ്യാര്‍ഥിനി പരീക്ഷയെഴുതേണ്ടെന്നു സുപ്രീംകോടതി

Published on 23 May, 2018
ഗര്‍ഭകാലത്ത് ക്ലാസ് മുടങ്ങി; ഹാജര്‍ കുറവായതിനാല്‍ വിദ്യാര്‍ഥിനി പരീക്ഷയെഴുതേണ്ടെന്നു സുപ്രീംകോടതി

ന്യൂഡല്‍ഹി: ഗര്‍ഭിണിയായതിനാല്‍ ഹാജര്‍ നഷ്ടപ്പെട്ട നിയമവിദ്യാര്‍ഥിനിക്ക് പരീക്ഷയെഴുതാനാകില്ലെന്ന് സുപ്രീംകോടതി. ഹാജര്‍ വിഷയത്തില്‍ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി സുപ്രീംകോടതിയിലെത്തിയത്. എന്നാല്‍, ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കാനാകില്ലെന്നായിരുന്നു സുപ്രീംകോടതിയുടെയും നിലപാട്. ഡല്‍ഹി സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിനിയാണ് പരീക്ഷ എഴുതിക്കണം എന്നാവശ്യപ്പെട്ടു കോടതിയില്‍ എത്തിയത്. 

അറ്റന്‍ഡന്‍സ് തീരെ കുറവായതിനാല്‍ സെമസ്റ്റര്‍ പരീക്ഷ എഴുതുന്നില്‍ നിന്നും വിദ്യാര്‍ഥിനിയെ സര്‍വകലാശാല വിലക്കിയിരുന്നു. പരീക്ഷ എഴുതാനുള്ള തന്റെ അവകാശം നിഷേധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, ഹാജര്‍ നില കുറവായതിനാല്‍ ഇളവ് അനുവദിക്കാനാകില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക