Image

മോദിയെ ഫ്യൂവല്‍ ചലഞ്ചിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

Published on 24 May, 2018
മോദിയെ ഫ്യൂവല്‍ ചലഞ്ചിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി
നരേന്ദ്രമോദിയെ ഫ്യൂവല്‍ ചലഞ്ചിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലുടെയായിരുന്നു രാഹുലിന്റെ വെല്ലുവിളി. വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നെസ്സ് ചലഞ്ച് മോദി സ്വീകരിച്ചതില്‍ സന്തോഷമുണ്ട്. ഇതാ മോദിക്കായി തന്റെ വക ചലഞ്ച്. ഇന്ധനവില കുറക്കുക അല്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭം നടത്തി മോദിയെ കൊണ്ട് കോണ്‍ഗ്രസ് അത് ചെയ്യിപ്പിക്കും. മോദിയുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നുവെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നെസ്സ് ചലഞ്ച് പ്രധാനമന്ത്രി സ്വീകരിച്ചിരുന്നു. വ്യായാമം ചെയ്യുന്ന വീഡിയോ പങ്കുവെക്കുന്ന ഫിറ്റ്‌നെസ് ചലഞ്ചിന് ആദ്യം തുടക്കമിട്ടത് കായിക മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡാണ്. സ്വയം വ്യായാമം ചെയ്യുന്ന വിഡിയോ പങ്കുവെച്ച് കോഹ്‌ലി, സൈന, അനുഷ്‌ക ശര്‍മ്മ, ഹൃത്വിക് റോഷന്‍ എന്നിവരെയാണ് അദ്ദേഹം ഫിറ്റ്‌നെസ് ചലഞ്ചിന് വെല്ലുവിളിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക