Image

നഴ്‌സുമാരെയും വൈറസ്‌ ബാധിച്ചു മരിച്ചവരുടെ ബന്ധുക്കളെയും ഒറ്റപ്പെടുത്തുന്നുവെന്ന്‌ പരാതി

Published on 24 May, 2018
നഴ്‌സുമാരെയും  വൈറസ്‌ ബാധിച്ചു  മരിച്ചവരുടെ ബന്ധുക്കളെയും ഒറ്റപ്പെടുത്തുന്നുവെന്ന്‌ പരാതി

കോഴിക്കോട്‌: നിപ്പ ബാധിതരെ ചികിത്സിക്കുന്ന നഴ്‌സുമാരെ  സമൂഹം ഒറ്റപ്പെടുത്തുന്നുവെന്ന്‌ പരാതി. വൈറസ്‌ ബാധയേറ്റവരെ ചികിത്സിക്കുന്ന പേരാന്‌പ്ര താലൂക്ക്‌ ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക്‌ പ്രദേശത്ത്‌ അപ്രഖ്യാപിത വിലക്ക്‌ ഏര്‍പ്പെടുത്തിയിരിക്കുകയാണന്ന്‌  പരാതിയുമായി നഴ്‌സുമാര്‍ തന്നെരംഗത്തുണ്ട്‌.

നിപ്പ വൈറസ്‌ ബാധയേറ്റ്‌ മരിച്ചവരുടെ ബന്ധുക്കളെയും സമൂഹം ഒറ്റപ്പെടുത്തുന്നുവെന്ന്‌ പരാതിയുണ്ട്‌. അപ്രതീക്ഷിതവും ആകസ്‌മികവുമായി വേണ്ടപ്പെട്ടവര്‍ വിട്ടുപിരിഞ്ഞ വേദന മനസിനെ ആഴത്തില്‍ വേദനിപ്പിക്കുമ്‌ബോഴും അവഗണനയുടെ ബാക്കിപത്രമാവുകയാണ്‌ മരിച്ചവരുടെ ബന്ധുക്കള്‍.

തങ്ങള്‍ ബസില്‍ കയറിയാല്‍ മറ്റ്‌ ആളുകള്‍ക്ക്‌ അടുത്തുവരാന്‍ ബുദ്ധിമുട്ടാണെന്നും ഓട്ടോയില്‍ പോലും കയറ്റാന്‍ മടിക്കുകയാണെന്നും നഴ്‌സുമാര്‍ പരാതിപ്പെട്ടു. നഴ്‌സുമാരുടെ കുടുംബാംഗങ്ങളോട്‌ നാട്ടുകാരുടെ പെരുമാറ്റവും സമാനരീതിയിലാണ്‌. വീട്ടുകാരുമായി ഇടപഴകാനോ സംസാരിക്കാനോ എല്ലാവര്‍ക്കും ഭയമാണെന്നാണ്‌ നഴ്‌സുമാരുടെ പരാതി. ഭീതിയൊന്നും ഇല്ലാതെ നിപ്പാ വൈറസ്‌ ബാധയേറ്റ്‌ വരുന്ന രോഗികളെ പരിചരിക്കുന്ന തങ്ങളോട്‌ നാട്ടുകാര്‍ ഇത്തരം സമീപനം സ്വീകരിക്കുന്നത്‌ നഴ്‌സിംഗ്‌ സമൂഹത്തിനും അമര്‍ഷമുണ്ട്‌.

അകാരണമായ ഭീതിയാണ്‌ നാട്ടുകാരുടെ ഇത്തരം പെരുമാറ്റത്തിന്‌ കാരണമെന്നാണ്‌ വിലയിരുത്തല്‍. ഇതിന്‌ ബോധവത്‌കരണം നടത്തുമെന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗം പടരാതിരിക്കാന്‍ മുന്‍ കരുതല്‍ ആവശ്യമാണെങ്കിലും അനാവശ്യമായി ഭയപ്പെടുന്നവര്‍ ധാരാളമുണ്ടെന്നും വ്യക്തമായിട്ടുണ്ട്‌. സോഷ്യല്‍ മീഡിയ വഴി വരുന്ന തെറ്റായ സന്ദേശങ്ങളും ഇതിന്‌ കാരണമാണ്‌. മൃതദേഹത്തില്‍ നിന്ന്‌ പോലും വൈറസ്‌ ബാധ പടരാമെന്ന സാഹചര്യവും ആളുകളെ വെറുതെ ഭയപ്പെടുത്തുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക