Image

രൂപപരിണാമം - അനിത നസ്സീം

അനിത നസ്സീം Published on 24 March, 2012
രൂപപരിണാമം - അനിത നസ്സീം
പുഴുവില്‍ നിന്നു ചിത്രശലഭത്തിലേക്ക്…..
ഒരു രൂപപരിണാമത്തിന്
അവള്‍ കൊതിച്ചു.

“നീ സ്ത്രീ” എന്ന നിരന്തരം
ഓര്‍മ്മപ്പെടുത്തലുകള്‍
മനം പിരട്ടുന്ന വിങ്ങലായ്….
യവ്വനപ്പിടിയിലും വാര്‍ദ്ധക്യത്തിന്റെ
ശേഷിപ്പുകള്‍ പോലെ….

കരിപിടിച്ച ചുവരുകളും
ചിതലരിച്ച മേല്‍ക്കൂരയും
ഉണങ്ങി വരണ്ട വറ്റും
അച്ഛനമ്മമാരുടെ നിശ്വാസങ്ങളും
നിലക്കാത്ത മണല്‍ക്കാറ്റു പോലെ…

ചുവരിലെ പൊട്ടിച്ചിന്നിയ
കണ്ണാടിച്ചില്ല്
പറഞ്ഞു കൊണ്ടേയിരുന്നു..
രക്ഷപ്പെടു…..മായാജാലകങ്ങള്‍
നിനക്കുവേണ്ടി….

വര്‍ണ്ണക്കാഴ്ച്ചകള്‍ക്കപ്പുറം
വണ്ടുകളുടെ ഹൂങ്കാരങ്ങള്‍ക്കും
പൂവിന്റെ തേങ്ങലുകള്‍ക്കുമിടയില്‍ …
വീണ്ടുമൊരു പുഴുവായി…
സ്ത്രീ എന്തിനെന്ന്……
സ്വാതന്ത്യം എന്തെന്ന്….

ആ അറിവിന്റെ ഞരക്കത്തില്‍
ആര്‍ക്കും വേണ്ടാത്തവര്‍ക്ക് നടുവില്‍
വിലാപം തൊണ്ടയിലൊതുക്കി…..
തീര്‍ത്തുമൊരു പുഴുവായി……
വീണ്ടുമൊരു രൂപപരിണാമത്തിനായ്…..
അവള്‍ …….
രൂപപരിണാമം - അനിത നസ്സീം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക