Image

സുനന്ദ പുഷ്‌കര്‍ കേസ് വാദം മെയ് 28ലേക്ക് മാറ്റി

Published on 24 May, 2018
സുനന്ദ പുഷ്‌കര്‍ കേസ് വാദം മെയ് 28ലേക്ക് മാറ്റി
സുനന്ദ പുഷ്‌കര്‍ കേസ് വാദം കേള്‍ക്കല്‍ മെയ് 28ലേക്ക് മാറ്റിവെച്ചു. അഡീഷനല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് സമര്‍ വിശാലിന്റെ മുമ്പാകെ ഇനി വാദം കേള്‍ക്കും. നിലവില്‍ മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് ധര്‍മേന്ദ്ര സിങ് മുമ്പാകെയായിരുന്നു കേസ്. മെയ് 14നാണ് കേസില്‍ തരൂരിനെ പ്രതിയാക്കി ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
സുനന്ദ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം. ആത്മഹത്യക്ക് പ്രേരിപ്പിക്കും ഭാര്യയെ പീഡിപ്പിച്ചുവെന്നതാണ് തരൂരിനെതിരെയുള്ള കേസ്. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 498(ഗാര്‍ഹീക പീഡനം),306(ആത്മഹത്യ പ്രേരണ) വകുപ്പുകളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്.
പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിത്. ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ 2014 ജനുവരി 17നാണ് സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Join WhatsApp News
TOM ABRAHAM 2018-05-24 09:07:35

PM Modi also left his wife. Only very mentally sick commit suicide. This case has no legal sufficiency. Political persecution ? No doubt.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക