Image

നഴ്‌സുമാര്‍ക്ക് അപ്രഖ്യാപിത വിലക്ക്

Published on 24 May, 2018
നഴ്‌സുമാര്‍ക്ക്  അപ്രഖ്യാപിത വിലക്ക്
നിപ്പ വൈറസ് ബാധയുടെ വ്യാപനത്തിനെതിരെയും സുരക്ഷ മാര്‍ഗങ്ങള്‍ ഒരുക്കുന്നതിനുമായി എല്ലാവരും ഒരുമിച്ച് കൈക്കോര്‍ക്കുമ്പോളും ചില ആളുകളുടെ പ്രതികരണത്തിനെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഭൂമിയിലെ മാലാഖമാര്‍. നിപ്പ വൈറസ് ബാധയേറ്റവരെ പരിചരിക്കുന്ന പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സുമാരാണ് തങ്ങള്‍ക്ക് പ്രദേശത്തേര്‍പ്പെടുത്തിയിട്ടുള്ള അപ്രഖ്യാപിത വിലക്കിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

ബസില്‍ യാത്ര ചെയ്യുമ്‌ബോള്‍ തങ്ങളുടെ അടുത്ത് വരാനും ഇരിക്കാനും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാണെന്നും ഓട്ടോ ഉള്‍പ്പടെയുള്ള മറ്റു സ്വകാര്യ വാഹങ്ങളില്‍ കയറ്റാന്‍ മടിയാണെന്നും നഴ്‌സുമാര്‍ പരാതിപ്പെട്ടു. അതെ സമയം തങ്ങളുടെ വീട്ടുകാരോടും ഇതേ സമീപനമാണ് നാട്ടുകാര്‍ക്കുള്ളതെന്നും സ്വന്തം ജീവന്‍ മറന്നു മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുന്ന നഴ്‌സുമാരോടുള്ള ഈ സമീപനം വേദനിപ്പിക്കുന്നതാണെന്നും പരാതിയില്‍ പറയുന്നു. സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുന്ന തെറ്റായ സന്ദേശങ്ങളുടെ അടിസ്ഥാനത്തിലും അല്ലാതെയും ആളുകളില്‍ ഉണ്ടായിട്ടുള്ള തെറ്റിധാരണയും ഭയവുമാണ് ഇത്തരം ഒരു സമീപനത്തിന് കാരണം എന്നാണ് വിലയിരുത്തല്‍. ഇത് തടയാന്‍ ബോധവത്കരണം നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക