Image

മുഖ്യമന്ത്രി പിണറായി വിജയനും ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബും ഇന്ന് ചെങ്ങന്നൂരില്‍

Published on 24 May, 2018
മുഖ്യമന്ത്രി പിണറായി വിജയനും ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബും ഇന്ന് ചെങ്ങന്നൂരില്‍
ഉപതിരഞ്ഞെടുപ്പ് ആവേശത്തില്‍ നില്‍ക്കുന്ന ചെങ്ങന്നൂരില്‍ രണ്ട് മുഖ്യമന്ത്രിമാര്‍ ഇന്ന് പ്രചാരത്തിനെത്തും. കേരളാ മുഖ്യമന്ത്രി പിണറായി വിജയനും ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബും. 
പിണറായി വിജയന്‍ അഞ്ച് പൊതുയോഗങ്ങളില്‍ പ്രസംഗിക്കും. മാന്നാറിലടക്കം ആറ് പൊതുയോഗത്തില്‍ പങ്കെടുക്കുന്ന ത്രിപുര മുഖ്യമന്ത്രി ചെങ്ങന്നൂരിലെ എന്‍ഡിയുടെ സ്ഥാനാര്‍ത്ഥിയുടെ റോഡ് ഷോയിലും പങ്കെടുക്കും.
യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച കെഎം മാണിയും ഇന്ന് ചെങ്ങന്നൂരില്‍ പ്രചാരണത്തിനെത്തും. ഇന്നലെ ചെങ്ങന്നൂരില്‍ പ്രചരണത്തിനെത്തിയ കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി ഇന്നും പൊതുയോഗങ്ങളില്‍ പ്രസംഗിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക