Image

കിങ് ജോങ് ഉന്‍ കൂടിക്കാഴ്ച ട്രംപ് റദ്ദാക്കി

Published on 24 May, 2018
കിങ് ജോങ് ഉന്‍ കൂടിക്കാഴ്ച ട്രംപ് റദ്ദാക്കി
വാഷിങ്ടണ്‍: ജൂണ്‍ 12ന് സിംഗപ്പൂരില്‍ നടത്താനിരുന്ന കിങ് ജോങ് ഉന്‍ കൂടിക്കാഴ്ച ട്രംപ് റദ്ദാക്കി.

'താങ്കളുടെ പ്രസ്താവനയില്‍ കടുത്ത ദേഷ്യവും വിദ്വേഷവും പ്രതിഫലിച്ചിരുന്നു. അതിനാല്‍ നേരത്തെ ആസുത്രണം ചെയ്ത ഈ കൂടിക്കാഴ്ച്ചക്ക് ഇപ്പോള്‍ അനുയോജ്യമായ സമയമല്ല.' ട്രംപ് പറഞ്ഞു. ഭാവിയില്‍ എപ്പോഴെങ്കിലും കിമ്മുമായി മുഖാമുഖം നടത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പ്രതികരിച്ചു. കൂടിക്കാഴ്ച റദ്ദാക്കിയ വിവരം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൂടിക്കാഴ്ച നടത്താനുള്ള കിം ജോങ് ഉന്നിന്റെ ക്ഷണം ട്രംപ് നേരത്തെ സ്വീകരിക്കുകയും ജൂണ്‍ 12ന് സിംഗപ്പൂരില്‍ കൂടിക്കാഴ്ച നിശ്ചയിക്കുകയും ചെയ്തിരുന്നു. ചരിത്രമായേക്കാവുന്ന കൂടിക്കാഴ്ചയുടെ സ്മരണക്കായി വൈറ്റ്ഹൗസ് ഒരു നാണയവും പുറത്തിറക്കിയിരുന്നു.

കൂടിക്കാഴ്ച റദ്ദാക്കിയതിനു പിന്നാലെ ഉത്തരകൊറിയയെ ട്രംപ് പരിഹസിക്കുകയും ചെയ്തു. നിങ്ങള്‍ നിങ്ങളുടെ ആണവ ശക്തിയെക്കുറിച്ചു പറയുന്നു. എന്നാല്‍ ഞങ്ങളുടെ ശക്തി അതിഭീമമാണ്. 
Join WhatsApp News
Boby Varghese 2018-05-24 12:28:39
The meeting between the presidents of USA and North Korea is cancelled. The Democrats and the fake news are celebrating. They both are jubilant. I just can't understand why they hate our country.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക