Image

കുടുംബസംഗമം 2018 ന്റെ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു

Published on 24 May, 2018
കുടുംബസംഗമം 2018 ന്റെ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു. മേയ് 20 നു (ഞായര്‍) ഡബ്ലിന്‍, സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ കുര്‍ബാനക്കുശേഷം നടന്ന ചടങ്ങില്‍ വികാരി ഫാ. ബിജു പാറേക്കാട്ടില്‍, ആദ്യ രജിസ്‌ട്രേഷന്‍ ബിനു അന്തിനാടിനും കുടുംബത്തിനും നല്‍കി നിര്‍വഹിച്ചു. 

സെപ്റ്റംബര്‍ 28, 29, 30 തീയതികല്‍ ഡബ്ലിനിലെ കാസില്‍നോക്ക്, സെന്റ് വിന്‍സെന്റ്‌സ് കോളജിലാണ് കുടുംബസംഗമം നടത്തപ്പെടുന്നത്. 

28 നു (വെള്ളി) വൈകുന്നേരം കൊടിയേറ്റിനും 5.30 ന് സന്ധ്യാ നമസ്‌കാരത്തിനും ശേഷം ഉദ്ഘാടന സമ്മേളനത്തോടെ ആരംഭിച്ച് ഞായര്‍ 9.30 ന് വിശുദ്ധ കുര്‍ബാനാനക്കും റാലിക്കും സമാപന സമ്മേളനത്തിനും ശേഷം കൊടിയിറക്കോടുകൂടി പര്യവസാനിക്കും. 

ഇടവക മെത്രാപോലീത്ത ഡോ.മാത്യൂസ് മോര്‍ അന്തിമോസ്, ഫാ. എബി വര്‍ക്കി (ഇന്ത്യ), ഫാ. എല്‍ദോസ് വട്ടപ്പറന്പില്‍ (ഡെന്‍മാര്‍ക്ക്), ബെല്‍ഫാസ്റ്റ് സെന്റ് ഇഗ്‌നേഷ്യസ് യാക്കോബായ പള്ളിയില്‍ നിന്നും സണ്‍ഡേ സ്‌കൂളില്‍നിന്നുള്ള അധ്യാപകരും ചടങ്ങില്‍ സംബന്ധിക്കും. ഭദ്രാസന തലത്തിലും ഇടവക തലത്തിലും വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് കുടുംബസംഗമത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നതായി സെക്രട്ടറി ഫാ. ജിനോ ജോസഫ് അറിയിച്ചു.

റിപ്പോര്‍ട്ട്: പോള്‍ പീറ്റര്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക