Image

ബ്രിസ്‌ക സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് മത്സരങ്ങള്‍ 26 ന്

Published on 24 May, 2018
ബ്രിസ്‌ക സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് മത്സരങ്ങള്‍ 26 ന്

ബ്രിസ്‌റ്റോള്‍: ബ്രിസ്‌റ്റോളിലെ മലയാളി അസോസിയേഷനുകളുടെ പൊതു കൂട്ടായ്മയായ ബ്രിസ്‌റ്റോള്‍ കേരളൈറ്റ്‌സ് അസോസിയേഷന്‍ (ബ്രിസ്‌ക) സംഘടിപ്പിക്കുന്ന ഫാമിലി ഫണ്‍ ഡേയും സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് മത്സരങ്ങളും മേയ് 26 നു (ശനി) ഫിഷ്‌പോണ്ട്‌സിലുള്ള ഫോറസ്റ്റ് റോഡ് ഗ്രൗണ്ടില്‍ നടക്കും. 

രാവിലെ 10 ന് ബ്രിസ്‌ക പ്രസിഡന്റ് മാനുവല്‍ മാത്യുവും ജനറല്‍ സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരിയും ചേര്‍ന്ന് സ്‌പോര്‍ട്‌സ് സെക്രട്ടറി സുബിന്‍ സിറിയക്കിന് പതാക കൈമാറുന്നതോടെ മത്സരങ്ങള്‍ക്ക് തുടക്കമാവും. വിവിധ പ്രായക്കാര്‍ക്കുവേണ്ടിയുള്ള 100 മീറ്റര്‍, 800 മീറ്റര്‍, 1500 മീറ്റര്‍ മത്സരങ്ങളും റിലേ ,ഷോര്‍ട്ട് പുട്ട്, ഫുട്‌ബോള്‍ തുടങ്ങിയ വാശിയേറിയ മത്സരങ്ങള്‍ക്കൊപ്പം സ്പൂണ്‍ റേസ്, സാക്ക് റേസ് തുടങ്ങിയ മത്സരങ്ങളും നടക്കും. 

ബ്രിസ്‌ക ട്രഷറര്‍ ബിജു ഏബ്രഹാം, വൈസ് പ്രസിഡന്റ് ബിജു പാപ്പാറില്‍, വെല്‍ഫയര്‍ ഓഫീസര്‍ ജോജി മാത്യു, സ്‌പോര്‍ട്‌സ് ഡേ സ്‌പെഷല്‍ ജോയിന്റ് കണ്‍വീനര്‍ ജസ്റ്റിന്‍ മഞ്ഞളി, ജോയിന്റ് ട്രഷറര്‍ ബിനു ഏബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സബ് കമ്മിറ്റിയാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്. 

വിവിധ വിഭവങ്ങള്‍ വിളന്പുന്ന മോഡേണ്‍ തട്ടുകട യാണ് മേളയുടെ മറ്റൊരു ആകര്‍ഷണീയത. കലാരംഗത്തെന്നതുപോലെ പാചക രംഗത്തും വിദഗ്ധനായ ബ്രിസ്‌ക ആര്‍ട്‌സ് സെക്രട്ടറി കൂടിയായ സെബാസ്റ്റ്യന്‍ ലോനപ്പനാണ് തട്ടുകടയുടെ മേല്‍നോട്ടം. നടന്‍ കപ്പ ബിരിയാണി, ചോറും കറിയും നന്പൂ തിരീസ് സംഭാരം, ബര്‍ഗര്‍, ഹോട് ഡോഗ്, ഐസ് ലോലികള്‍, മിഠായികള്‍ തുടങ്ങിയവ മിതമായ നിരക്കില്‍ തട്ടുകയില്‍ നിന്നും ലഭിക്കുന്നതാണ് .

റിപ്പോര്‍ട്ട്: ജെഗി ജോസഫ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക