Image

യുഎഇ സിഎസ്‌ഐ ക്വയര്‍ ഫെസ്റ്റിവല്‍ 25 ന്

Published on 24 May, 2018
യുഎഇ സിഎസ്‌ഐ ക്വയര്‍ ഫെസ്റ്റിവല്‍ 25 ന്

അബുദാബി : പതിനേഴാമത് യുഎഇ സിഎസ്‌ഐ ക്വയര്‍ ഫെസ്റ്റിവലിനു അബുദാബി സിഎസ്‌ഐ ഇടവക ആധിധേയത്വം വഹിക്കും. മേയ് 25നു വൈകുന്നേരം ആറിന് അബുദാബി സെന്റ് ആന്‍ഡ്രുസ് പള്ളിയില്‍ നടത്തപ്പെടുന്ന ഗാനശുശ്രൂഷയില്‍ അബുദാബി, ദുബായ്, ഷാര്‍ജ, ജബല്‍ അലി സിഎസ്‌ഐ ഇടവകകളിലെ ഗായകസംഘങ്ങള്‍ വിവിധ ഗാനങ്ങള്‍ ആലപിക്കും. 250 അംഗ ഗായകസംഘത്തിന്റെ ആലാപനത്തിലൂടെ ഫോര്‍ പാര്‍ട്‌സ് ഹാര്‍മണിയുടെ മാന്ത്രിക സ്പര്‍ശം വിളിച്ചോതും. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക