Image

നിപ വൈറസ് സഹായഹസ്തവുമായി ഓസ്‌ട്രേലിയ

Published on 25 May, 2018
നിപ വൈറസ് സഹായഹസ്തവുമായി ഓസ്‌ട്രേലിയ
നിപ വൈറസ് ഭീതി പരത്തി പടരുന്നതിനിടയില്‍ കേരളത്തെ സഹായിക്കുവാന്‍ ഓസ്‌ട്രേലിയ രംഗത്ത്. നിപ വൈറസ് ബാധയ്‌ക്കെതിരായി ക്വീന്‍സ്‌ലന്‍ഡില്‍ വികസിപ്പിച്ചെടുത്ത മരുന്ന് നല്‍കാമെന്നാണ് ഓസ്‌ട്രേലിയന്‍ അധികൃതര്‍ അറയിച്ചിരിക്കുന്നത്. .
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് ക്വീന്‍സ്‌ലന്‍ഡ് ഈ ആന്റിബോഡി കേരളത്തിന് നല്‍കാന്‍ ഒരുങ്ങുന്നത്. അടുത്തയാഴ്ചയോടെ ആന്റിബോഡി ഇന്ത്യക്ക് നല്‍കുമെന്നും ക്വീന്‍സ്‌ലന്‍ഡ് അധികൃതര്‍ വ്യക്തമാക്കി.
മലേഷ്യയില്‍ നിന്ന് എത്തിച്ച റൈബവൈറിന്‍ എന്ന മരുന്നാണ് നിലവില്‍ രോഗികള്‍ക്കു നല്‍കി വരുന്നത്. എന്നാല്‍ ഇത് പൂര്‍ണമായി ഫലപ്രദമല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ മരുന്ന് എത്തിക്കാന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക