Image

പൊലീസ്‌ വെടിവെയ്‌പ്പില്‍ 13 പേര്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തിങ്കളാഴ്‌ച പരിഗണിക്കും

Published on 25 May, 2018
പൊലീസ്‌ വെടിവെയ്‌പ്പില്‍ 13 പേര്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തിങ്കളാഴ്‌ച പരിഗണിക്കും
തൂത്തുകൂടിയില്‍ വേദാന്ത കോപ്പര്‍ സ്‌റ്റെര്‍ലൈറ്റ്‌ പ്ലാന്റിനെതിരേ നടന്ന സമരത്തിന്‌ നേരെയുണ്ടായ പൊലീസ്‌ വെടിവെയ്‌പ്പില്‍ 13 പേര്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി തിങ്കളാഴ്‌ച വാദം കേള്‍ക്കും. അഡ്വ. ജിഎസ്‌ മണി നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ കൊലപാതക കേസായി പരിഗണിക്കാനാണ്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.

കഴിഞ്ഞ ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ്‌ തൂത്തുകുടിയിലെ സ്‌റ്റെര്‍ലൈറ്റ്‌ പ്ലാന്റ്‌ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവെന്നും ഇത്‌ അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട്‌ സമരം നടത്തിയവര്‍ക്കെതിരേ പൊലീസ്‌ യാതൊരു മുന്നറിയിപ്പും കൂടാതെ വെടിയുതിര്‍ത്തത്‌. 13 പേര്‍ക്ക്‌ ജീവന്‍ നഷ്ടമാവുകയും നിരവധി പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും നടന്ന സംഭവത്തില്‍ രാജ്യവ്യാപകമായി വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. അതേസമയം, പ്രക്ഷോഭം നടത്തിയവരില്‍ നിന്ന്‌ 70 ഓളം പേരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്യുകയും ചെയ്‌തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക