Image

മാണി യു ഡി എഫിലേക്ക് മടങ്ങുമെന്ന് ഉറപ്പായതോടെ കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഭരണമാറ്റത്തിന് സാധ്യത

Published on 25 May, 2018
മാണി യു ഡി എഫിലേക്ക് മടങ്ങുമെന്ന് ഉറപ്പായതോടെ കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഭരണമാറ്റത്തിന് സാധ്യത
കേരള കോണ്‍ഗ്രസ് യു ഡി എഫിലേക്ക് മടങ്ങുമെന്ന് ഉറപ്പായതോടെ കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഭരണമാറ്റത്തിന് സാധ്യത. കേരളാ കോണ്‍ഗ്രസ് മുന്നണി വിട്ട ശേഷം നടന്ന ഭരണ മാറ്റത്തിലാണ് കോണ്‍ഗ്രസിന് ജില്ലാ പഞ്ചായത്ത് ഭരണം നഷ്ടമായത്.
കേരളാ കോണ്‍ഗ്രസും സി പി എമ്മുമായി ചേര്‍ന്ന് ഇവിടെ ഭരണം പിടിക്കുകയായിരുന്നു. മാണി ഗ്രൂപ്പിന്റെ അഡ്വ. സഖറിയാസ് കുതിരവേലിയാണ് നിലവില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. യു ഡി എഫിലായിരുന്നെങ്കിലും അവസാന രണ്ട് വര്‍ഷം കേരളാ കോണ്‍ഗ്രസിനായിരുന്നു. അതിനാല്‍ തന്നെ നിലവില്‍ ഭരണമാറ്റം ഉണ്ടായാലും പ്രസിഡന്റ് പദവി കേരളാ കോണ്‍ഗ്രസിന് തുടര്‍ന്നും ലഭിക്കും.

അതേസമയം, വൈസ് പ്രസിഡന്റ്, സ്റ്റാന്‍ഡിംഗ് കമ്മറ്റികള്‍ എന്നിവയില്‍ മാറ്റം വരും. എന്നാല്‍ തല്‍സ്ഥിതി തുടരാന്‍ തീരുമാനിച്ചാലും കേരളാ കോണ്‍ഗ്രസിനെ സംബന്ധിച്ച് നഷ്ടമില്ല. യു ഡി എഫിലേക്ക് കേരളാ കോണ്‍ഗ്രസ് മടങ്ങി വരുന്നതിനെതിരെ പ്രമേയം പാസാക്കിയ കോട്ടയം ഡി സി സിയോട് മാണി ഗ്രൂപ്പിനും പ്രത്യേക പ്രതിപത്തിയില്ല.
അതേസമയം, കേരളാ കോണ്‍ഗ്രസ് യു ഡി എഫിന്റെ ഭാഗമായി മാറിക്കഴിഞ്ഞാല്‍ പിന്നെ സി പി എമ്മുമായി ധാരണ തുടരുന്നത് ശരിയല്ലെന്ന നിലപാടാണ് ജോസ് കെ മാണി എം പിയ്ക്കും കൂട്ടര്‍ക്കുമുള്ളത്. അതിനാല്‍ തന്നെ കോണ്‍ഗ്രസുമായി ചേര്‍ന്ന് കേരളാ കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്തില്‍ ഭരണം തുടരാനുള്ള സാധ്യത തള്ളിക്കളയാനില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക