Image

കര്‍ണാടകയില്‍ കുമാരസ്വാമി വിശ്വാസവോട്ടു നേടി; വിശ്വാസവോട്ടെടുപ്പ്‌ ബഹിഷ്‌ക്കരിച്ച്‌ ബിജെപി

Published on 25 May, 2018
കര്‍ണാടകയില്‍ കുമാരസ്വാമി വിശ്വാസവോട്ടു നേടി; വിശ്വാസവോട്ടെടുപ്പ്‌ ബഹിഷ്‌ക്കരിച്ച്‌ ബിജെപി
ബംഗളൂരു: കര്‍ണാകയില്‍ മുഖ്യമന്ത്രി എച്ച്‌ ഡി കുമാരസ്വാമി വിശ്വാസ വോട്ടു നേടി. 117 എംഎല്‍എമാര്‍ കുമാരസ്വാമിക്ക്‌ അനുകൂലമായി വോട്ട്‌ ചെയ്‌തു.

നേരത്തേ, ബിജെപിയുടെ സ്ഥാനാര്‍ഥി എസ്‌. സുരേഷ്‌ കുമാര്‍ നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതിനെത്തുടര്‍ന്ന്‌ സ്‌പീക്കറായി കോണ്‍ഗ്രസിലെ കെ.ആര്‍. രമേശ്‌ കുമാറിനെ എതിരില്ലാതെ തിരഞ്ഞെടുത്തിരുന്നു.വിശ്വാസ വോട്ടെടുപ്പ്‌ ബിജെപി ബഹിഷ്‌ക്കരിച്ചു.
വിശ്വാസ വോട്ടിനുള്ള നടപടിക്രമങ്ങളിലേക്ക്‌ സഭ കടക്കുന്നതിന്‌ തൊട്ടു മുമ്പാണ്‌ പരാജയം സമ്മതിച്ച്‌ യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചത്‌. ഇറങ്ങി പോകുന്നവര്‍ പോകട്ടെ എന്നായിരുന്നു ഇതിനോടുള്ള മുഖ്യമന്ത്രി കുമാരസ്വാമിയുടെ പ്രതികരണം. . കോണ്‍ഗ്രസ്‌ജെഡിഎസ്‌ സഖ്യത്തിന്‌ 117 പേരുടേയും ബിജെപിക്ക്‌ 104 പേരുടേയും പിന്തുണയാണുള്ളത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക