Image

മാര്‍ ആലഞ്ചേരിക്കെതിരേ ഹര്‍ജി: ചീഫ് ജസ്റ്റിസ് മാറി നില്‍ക്കണമായിരുന്നു: ജസ്റ്റിസ് കെമാല്‍ പാഷ

Published on 25 May, 2018
മാര്‍ ആലഞ്ചേരിക്കെതിരേ ഹര്‍ജി: ചീഫ് ജസ്റ്റിസ് മാറി നില്‍ക്കണമായിരുന്നു: ജസ്റ്റിസ് കെമാല്‍ പാഷ
കൊച്ചി: സിറോ മലബാര്‍ സഭാ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശിച്ചത് കൃത്യമായ ബോധ്യമുള്ളതിനാലായിരുന്നുവെന്ന് ഇന്നലെ വിരമിച്ച ഹൈക്കോടതി ജസ്റ്റിസ് കെമാല്‍ പാഷ.

കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കെതിരേ ഹര്‍ജി വന്നപ്പോള്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലാണ് കേസ് പരിഗണിക്കാനെത്തിയത്. കേസ് കേള്‍ക്കുന്നതില്‍നിന്നും ചീഫ് ജസ്റ്റിസ് മാറി നില്‍ക്കണമായിരുന്നു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാളിന് കോടതി കയറേണ്ടി വന്നത് കേരള ചരിത്രത്തില്‍ ആദ്യമായിരുന്നു. അതുകൊണ്ട് തന്നെ ജനങ്ങള്‍ ആകാംക്ഷയോടെ കേസ് നിരീക്ഷിച്ചിരുന്നു.

തന്നെ കേസ് കേള്‍ക്കുന്നതില്‍ നിന്ന് എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്ന് അറിയില്ലെന്നും എന്തായാലും അത് ജനങ്ങളില്‍ സംശയമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിന് അനുവദിച്ച പ്രത്യേകം അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കെമാല്‍ പാഷ. 
Join WhatsApp News
jamaludin Raman Jose 2018-05-25 15:00:24
Kamla pasha is right. If that was was an poor ordinary person means waht was the fate or the verdict? Imagine. B Now here he is a big fish- cardinal- so the system ignored or no case or case dismissed.  Inflence. influense. The media is silent. What a pity. Where is justice? Where is conscience. 
If there is God he will be punished for his misdeeds and undue influence
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക