Image

തെരഞ്ഞെടുപ്പുകളില്‍ ആരു ജയിക്കണമെന്ന് കര്‍ഷകര്‍ തീരുമാനിക്കും: ഇന്‍ഫാം

Published on 25 May, 2018
തെരഞ്ഞെടുപ്പുകളില്‍ ആരു ജയിക്കണമെന്ന് കര്‍ഷകര്‍ തീരുമാനിക്കും: ഇന്‍ഫാം


കൊച്ചി: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഉള്‍പ്പെടെ വരാന്‍പോകുന്ന പൊതുതെരഞ്ഞെടുപ്പുകളില്‍ ആരു ജയിക്കണമെന്ന് സമ്മതിദായകരില്‍ ബഹുഭൂരിപക്ഷംവരുന്ന കര്‍ഷകര്‍ തീരുമാനിക്കുമെന്ന്
ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
കര്‍ഷകരുള്‍പ്പെടെ ജനങ്ങള്‍ നേരിടുന്ന വിവിധ വിഷയങ്ങളും സ്ഥാനാര്‍ത്ഥികളുടെ വികസനകാഴ്ച
പ്പാടുകളും നിലപാടുകളുമായിരിക്കണം തെരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യുവാനുള്ള അള
വുകോല്‍.

 ജനകീയ പ്രശ്‌നങ്ങളെ നിസ്സാരവല്‍ക്കരിച്ച് ജാതിയും മതവും വര്‍ഗീയതയും തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനുള്ള രാഷ്ട്രീയ മാനദണ്ഡമാക്കുന്നത് കര്‍ഷകര്‍ ഒറ്റക്കെട്ടായി എതിര്‍ക്കണം. കടക്കെണിയും വിലത്തകര്‍ച്ചയുംമൂലം രാജ്യത്തുടനീളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്ന ദയനീയസ്ഥിതിവിശേഷം കേരളത്തിലെ കര്‍ഷകസമൂഹം കണ്ണുതുറന്നു കാണണം. രാജ്യാന്തര കാര്‍ഷികവിപണിക്കായി ഇന്ത്യയുടെ കാര്‍ഷികമേഖലയെ കേന്ദ്രസര്‍ക്കാര്‍ തുറന്നുകൊടുത്തിരിക്കുമ്പോള്‍വരാന്‍പോകുന്നത് രാജ്യം ഇതുവരെ കാണാത്ത കാര്‍ഷികദുരന്തമായിരിക്കുമെന്ന് തെരഞ്ഞെടുപ്പുവേളകളിലെങ്കിലും കര്‍ഷകര്‍ തിരിച്ചറിഞ്ഞ് പ്രതികരിക്കണം.

കര്‍ഷകരെ സംരക്ഷിക്കുന്നവരെ കര്‍ഷകര്‍ സഹായിക്കുമെന്നതാണ് ഇന്‍ഫാമുള്‍പ്പെടെ കേരളത്തിലെ കര്‍ഷകപ്രസ്ഥാനങ്ങളുടെ പൊതുതെരഞ്ഞെടുപ്പ് നിലപാട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കുംസ്ഥിരനിക്ഷേപം പോലെ ഇനിയുള്ള നാളുകളില്‍ കര്‍ഷകനെ കിട്ടില്ല. കേരളത്തില്‍ വനം-റവന്യൂ വകുപ്പുകളുടെകര്‍ഷകരോടുള്ള ധിക്കാരസമീപനത്തിന് അറുതിവരുത്തുന്നില്ലെങ്കില്‍ സംസ്ഥാനസര്‍ക്കാരും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേതുപോലെ വന്‍ കര്‍ഷകപ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്ന് വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി, ഇന്‍ഫാം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക