Image

എന്‍ഡിഎ സര്‍ക്കാരിന്റെ നാലാം വാര്‍ഷികം ഇന്ന്, ഒഡീഷയില്‍ പ്രധാനമന്ത്രിയുടെ റാലി

Published on 25 May, 2018
എന്‍ഡിഎ സര്‍ക്കാരിന്റെ നാലാം വാര്‍ഷികം ഇന്ന്, ഒഡീഷയില്‍ പ്രധാനമന്ത്രിയുടെ റാലി
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ നാലാം വാര്‍ഷികം ആഘോഷിക്കാന്‍ തയ്യാറായി പ്രവര്‍ത്തകര്‍. വാര്‍ഷികത്തോട് അനുബന്ധിച്ച് ബിജെപി സംഘടിപ്പിക്കുന്ന റാലി ഇന്ന് ഒഡീഷയിലെ കട്ടക്കില്‍ നടക്കും. 'മോദിന്‍കാ യോജനാ രേ, ഒഡീഷ ആഗരേ' എന്ന പുതിയ മുദ്രാവാക്യമായാണ് പ്രവര്‍ത്തകരും അനുഭാവികളും പ്രധാനമന്ത്രിയുടെ റാലിയെ സ്വീകരിക്കാന്‍ തയ്യാറെടുക്കുന്നത്.

ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി കട്ടക്കില്‍ എത്തിയത്. ആഘോഷ പരിപാടികളും റാലിയും നടത്തുക വഴി കിഴക്കന്‍ സംസ്ഥാനങ്ങളിലും സ്വാധീനം ചെലുത്തുക എന്ന ഉദ്ദേശവും ഇതിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തുന്നത്. ബിജെപി പ്രതീക്ഷയോടെ നോക്കിക്കാണുന്ന സംസ്ഥാനമാണ് ഒഡീഷ. കഴിഞ്ഞ തവണയുണ്ടായ പഞ്ചായത്ത് തിരഞ്ഞെടുപ്പിനും ബിജെപൂര്‍ അസംബ്ലി മണ്ഡലത്തിലുണ്ടായ ഉപതെരഞ്ഞെടുപ്പിലും മികച്ച നേട്ടം കൈവരിക്കാന്‍ ബിജെപി കഴിഞ്ഞിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കുന്നതിന് പാര്‍ട്ടി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ ഡല്‍ഹിയില്‍ പ്രത്യേകവാര്‍ത്താ സമ്മേളനവും വയ്ക്കുന്നുണ്ട്.

എന്നാല്‍, നാല് വര്‍ഷത്തെ ബിജെപിയുടെ ഭരണ പരാജയത്തെക്കുറിച്ച് കാണിക്കുന്നതിന് ഇന്ന് വഞ്ചനാദിനമായി ആചരിക്കാന്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധമാര്‍ച്ചുകള്‍ സംഘടിപ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ധനവില കുറയ്ക്കാന്‍ പ്രധാനമന്ത്രിയെ രാഹുല്‍ഗാന്ധി നേരത്തെ വെല്ലുവിളിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് സിക്കിം യാത്ര റദ്ദാക്കി പ്രതിഷേധ പരിപാടികളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡല്‍ഹിയില്‍ തന്നെ ഉണ്ടാകുമെന്നും സൂചനയുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക