Image

നിപ്പ പ്രതിരോധം: അഞ്ച്‌ ഡോക്ടര്‍മാര്‍ക്ക്‌ ഡല്‍ഹിയില്‍ അടിയന്തിര വിദഗ്‌ധ പരിശീലനം

Published on 26 May, 2018
നിപ്പ പ്രതിരോധം: അഞ്ച്‌ ഡോക്ടര്‍മാര്‍ക്ക്‌ ഡല്‍ഹിയില്‍ അടിയന്തിര വിദഗ്‌ധ പരിശീലനം
തിരുവനന്തപുരം: നിപ്പ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാനായി കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലെ അഞ്ച്‌ ഡോക്ടര്‍മാര്‍ക്ക്‌ ഡല്‍ഹിയിലെ സഫ്‌തര്‍ജംഗ്‌ ആശുപത്രിയില്‍ അടിയന്തിര വിദഗ്‌ധ പരിശീലനം. ആരോഗ്യ വകുപ്പ്‌ മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്‌ ഡോക്ടര്‍മാര്‍ക്ക്‌ വിദഗ്‌ധ പരിശീലനം സാധ്യമാക്കുന്നത്‌. നിപ്പയെപ്പോലെ ഇന്‍ഫക്ഷന്‍ സാധ്യതയുള്ള രോഗം ബാധിച്ചവര്‍ക്ക്‌ വിദഗ്‌ധ ചികിത്സ ലഭ്യമാക്കുന്ന പരിശീലനത്തിന്റെ ആവശ്യകതയെപ്പറ്റി കേന്ദ്ര സംഘം ആരോഗ്യ വകുപ്പ്‌ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ്‌ തീരുമാനമുണ്ടായത്‌.

അനസ്‌തീഷ്യ വിഭാഗത്തിലെ രണ്ട്‌ ഡോക്ടര്‍മാരും പള്‍മണറി മെഡിസിന്‍, ജനറല്‍ മെഡിസിന്‍, എമര്‍ജന്‍സി മെഡിസിന്‍ എന്നീ വിഭാഗങ്ങളില്‍ നിന്നും ഓരോ ഡോക്ടര്‍മാരും വീതമാണ്‌ പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്‌. മേയ്‌ 28 മുതല്‍ ജൂണ്‍ ഒന്നു വരെയായിരിക്കും പരിശീലനം. ഈ ഡോക്ടര്‍മാര്‍ ഞായറാഴ്‌ച ഡല്‍ഹിക്ക്‌ തിരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക