Image

'ഞാനൊന്നും ആഗ്രഹിച്ചിട്ടില്ല': കുമ്മനം രാജശേഖരന്‍

Published on 26 May, 2018
'ഞാനൊന്നും  ആഗ്രഹിച്ചിട്ടില്ല': കുമ്മനം രാജശേഖരന്‍

തിരുവനനന്തപുരം: ഗവര്‍ണര്‍ പദവി താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും ഇതേപ്പറ്റി താനൊന്നും അറിഞ്ഞിട്ടുമില്ലെന്ന്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. താനൊരു പദവിയും ആരോടും ആവശ്യപ്പെട്ടിട്ടില്ല എന്നും ഇതേപ്പറ്റി തനിക്ക്‌ ഒരു വിവരവും ഇല്ല, എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മിസോറം ഗവര്‍ണറായി നിയമിച്ച വാര്‍ത്തയോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭാരതം തന്‍റെ അമ്മയാണ്‌. ഭാരത്തില്‍ എവിടെ പോകുന്നതിനും തനിക്കൊരു വിഷമവുമില്ല എന്ന്‌ അഭിപ്രായപ്പെട്ട അദ്ദേഹം ഔദ്യോഗികമായി വിവരം ലഭിച്ച ശേഷം കൂടുതല്‍ പ്രതികരണം ആകമെന്നും അഭിപ്രായപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക