Image

നഴ്‌സ്‌ ലിനിയുടെ കുടുംബത്തിന്‌ അബീര്‍ഗ്രൂപ്പ്‌ 10ലക്ഷംരൂപ സഹായം നല്‍കും

Published on 26 May, 2018
നഴ്‌സ്‌ ലിനിയുടെ കുടുംബത്തിന്‌ അബീര്‍ഗ്രൂപ്പ്‌ 10ലക്ഷംരൂപ സഹായം നല്‍കും


മലപ്പുറം: നിപ്പ വൈറസ്‌ ബാധിതരെ പരിചരിക്കുന്നതിനിയെില്‍ വൈറസ്‌ ബാധയേറ്റ്‌ മരണത്തിനു കീഴടങ്ങിയ നഴ്‌സ്‌ ലിനിയുടെ കുടുംബത്തിന്‌ സൗദി അറേബയയിലും മറ്റു ഗള്‍ഫ്‌ നാടുുകളിലും ആതുരാലയങ്ങള്‍ നടത്തുന്ന അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ്‌ 10 ലക്ഷം രൂപയുടെ ധനസഹായും പ്രഖ്യാപിച്ചു.

അബീര്‍ പ്രസിഡന്റ ആലുങ്ങല്‍ മുഹമ്മദിനെ പ്രതിനിധീകരിച്ച്‌ സുംസാരിക്കവെ, എക്‌സികയൂട്ടീവ്‌ ഡറയക്ടര്‍ അഹ്മദ്‌ ആലുങ്ങല്‍ ആണ്‌ ഇക്കാര്യം അറിയിച്ചത്‌. ജിദ്ദ ഷറഫിയയില്‍ പ്രവര്‍ത്തിക്കുന്ന അബീര്‍ മെഡിക്കല്‍ സെന്ററില്‍ നടത്തിയ നിപ്പ വൈറസ്‌ ബോധവല്‍ക്കരണ പരിപാടിയിലായിരുന്നു പ്രഖ്യാപനം. 'ഭൂമിയിലെ മാലാഖയാണ്‌ നഴ്‌സ്‌ എന്ന വാക്കുകളെ അനവര്‍ത്ഥമാക്കിയ ജീവിതമായിരുന്നു സിസ്റ്റര്‍ ലിനിയുടേത്‌. അവരുടെ വേര്‍പാട്‌ നല്‍കുന്നവേദന ചെറുതല്ല. ലിനി
ഏറ്റുവും സ്‌നേഹിച്ച അവരുടെ കുടുംബത്തിന്‌ ഈ തുക നല്‍കുന്നതില്‍ ഞങ്ങള്‍ക്ക്‌വളരെ സന്തോഷം ഉണ്ടെന്ന്‌ ഡോ. അഹ്മദ്‌ കൂട്ടിച്ചേര്‍ത്തു.
നിപ്പ വൈറസ്‌ ബാധയെ കുറിച്ച്‌ പ്രവാസികള്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന്‌ ബോധവല്‍ക്കരണ സെക്ഷനില്‍ സംസാരിക്കവെ ഡോ. അഹ്മദ്‌ കബീര്‍ പറഞ്ഞു. നിപ്പ അണുബാധയെ കുറിച്ച്‌ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ അപ്രസക്തമാണെന്നും കേരളത്തിടല ആരോഗ്യമന്ത്രാലയം സ്വീകരിച്ചുപോരുന്ന സമീപനങ്ങള്‍ തൃപ്‌തികരവും സ്വീകാര്യവുമാണെന്നും ഡോ.കബീര്‍ പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക