Image

ഒമാനെയും യെമനെയും കശക്കിയെറിഞ്ഞ് മേകുനു ചുഴലിക്കാറ്റ്; 2 ഇന്ത്യക്കാരടക്കം 10 മരണം, 40 പേരെ കാണാതായി

Published on 26 May, 2018
ഒമാനെയും യെമനെയും കശക്കിയെറിഞ്ഞ് മേകുനു ചുഴലിക്കാറ്റ്; 2 ഇന്ത്യക്കാരടക്കം 10 മരണം, 40 പേരെ കാണാതായി
ഗള്‍ഫില്‍ കടുത്ത ഭീതി പടര്‍ത്തി ചുഴലിക്കാറ്റ്. നിരവധി മലയാളികളുള്ള സലാല മേഖലയിലാണ് ചുഴലിക്കാറ്റ് വന്‍ നാശം വിതച്ചത്. ഒമാനെയും യെമനെയും കശക്കിയെറിഞ്ഞാണ് മേകുനു ചുഴലിക്കാറ്റ് ഇപ്പോള്‍ മുന്നേറുന്നത്. ശക്തമായി വീശിയ കാറ്റിലും മഴയിലും രണ്ട് ഇന്ത്യക്കാരടക്കം 10 പേര്‍ മരിച്ചു. യെമനില്‍ ഏഴുപേരും ഒമാനില്‍ മൂന്നു പേരുമാണ് മരിച്ചത്. യെമനില്‍ മരിച്ചവരില്‍ രണ്ടുപേര്‍ ഇന്ത്യക്കാരാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇന്ത്യക്കാരും സുഡാനികളുമടക്കം 40 പേരെയാണ് യെമനില്‍ കാണാതായത്. 

പന്ത്രണ്ടുവയസ്സുള്ള കുട്ടിയടക്കം മൂന്നുപേരാണ് ഒമാനില്‍ മരിച്ചത്. ശക്തമായ കാറ്റില്‍ ചുവരില്‍ തലയിടിച്ചാണ് കുട്ടിയുടെ മരണം. അതേസമയം, 14 ഇന്ത്യന്‍ നാവികര്‍ കാറ്റിനെ തുടര്‍ന്ന് യെമനില്‍ കുടുങ്ങിയതായി ഫിഷറീസ് മന്ത്രി ഫഹദ് ഖാന്‍ പറഞ്ഞു. കൂടുതല്‍ നാശനഷ്ടം റിപ്പോര്‍ട്ടു ചെയ്ത സ്‌കോട്ര ദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രാമങ്ങളില്‍ പലതും വെള്ളത്തിനടിയിലാണ്. ബോട്ടുകള്‍ തകര്‍ന്നു, ഒട്ടേറെപ്പേര്‍ വീടുപേക്ഷിച്ച് പലായനം ചെയ്തിട്ടുണ്ട്. ദ്വീപ് തികച്ചും ഒറ്റപ്പെട്ട നിലയിലാണ്.
ഒമാനെയും യെമനെയും കശക്കിയെറിഞ്ഞ് മേകുനു ചുഴലിക്കാറ്റ്; 2 ഇന്ത്യക്കാരടക്കം 10 മരണം, 40 പേരെ കാണാതായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക