Image

യൂട്യൂബ്‌ റെക്കോഡില്‍ ബാഹുബലിയെ പിന്നിലാക്കി ഫിദയിലെ ഗാനം

Published on 26 May, 2018
യൂട്യൂബ്‌ റെക്കോഡില്‍ ബാഹുബലിയെ പിന്നിലാക്കി ഫിദയിലെ  ഗാനം
ഇന്ത്യന്‍ സിനിമാമേഖലയുടെ എല്ലാ തലങ്ങളിലും ചരിത്രമെഴുതിയ ചിത്രമാണ്‌ ബാഹുബലി. സകല റെക്കോഡുകളും വെട്ടിപ്പിടിച്ചു മുന്നേറിയ ഈ ചിത്രത്തിലെ സാഹോരെ എന്നു തുടങ്ങുന്ന ഗാനം യൂട്യൂബില്‍ 11 കോടി 59 ലക്ഷത്തില്‍പരം കാഴ്‌ചക്കാരെയാണ്‌ നേടിയത്‌. എന്നാല്‍ ഈ റെക്കോഡിനെ മറികടന്നിരിക്കുകയാണ്‌ സായ്‌ പല്ലവി നായികയായെത്തിയ ഫിദയിലെ വെച്ചിന്‍ഡേ എന്ന ഗാനം.

11 കോടി 85 ലക്ഷത്തില്‍ പരം കാഴ്‌ചക്കാരെ സ്വന്തമാക്കി തെന്നിന്ത്യന്‍ സിനിമാഗാനങ്ങളുടെ യൂട്യൂബ്‌ റെക്കോഡില്‍ രണ്ടാം സ്ഥാനത്താണ്‌ വെച്ചിന്‍ഡേ. 14 കോടിയിലധികം കാഴ്‌ചക്കാരുമായി ഒന്നാമതെത്തിയിരിക്കുന്നത്‌ ധനുഷിന്റെ വൈ ദിസ്‌ കൊലവെറിയാണ്‌.

സായിപല്ലവിയുടെ നൃത്തമാണ്‌ ഈ ഗാനത്തിന്റെ പ്രധാന ഹൈലൈറ്റ്‌. ശക്തികാന്ത്‌ കാര്‍ത്തിക്‌ ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത്‌ മധുപ്രിയയും രാംകിയുമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക