Image

മലയാള സിനിമയില്‍ നിന്നു പ്രമുഖരായ നായികമാരെ മനപൂര്‍വ്വം ഒഴിവാക്കുവെന്ന് രമ്യ നമ്പീശന്റെ ആരോപണം.

Published on 26 May, 2018
മലയാള സിനിമയില്‍ നിന്നു പ്രമുഖരായ നായികമാരെ മനപൂര്‍വ്വം ഒഴിവാക്കുവെന്ന് രമ്യ നമ്പീശന്റെ ആരോപണം.
മലയാള സിനിമയില്‍ നിന്നു പ്രമുഖരായ നായികമാരെ മനപൂര്‍വ്വം ഒഴിവാക്കുവെന്ന് രമ്യ നമ്പീശന്റെ ആരോപണം. അനുഭവസമ്പത്തുള്ള നായികമാരെ ഒഴിവാക്കുന്നു എന്നാണ് രമ്യയുടെ ആരോപണം. മലയാളത്തില്‍ ചിത്രീകരണത്തിലിരിക്കുന്നതും റിലീസിനു തയാറായതുമായ 90 ശതമാനം ചിത്രങ്ങളിലും പുതുമുഖ നടിമാരാണ് നായികമരായി ഉള്ളത്. കഴിവു തെളിയിച്ച നടിമാര്‍ക്കു പോലും അവസരം ലഭിക്കുന്നില്ല എന്നു ഗായിക കൂടിയായ രമ്യാ നമ്പീശന്‍ പറയുന്നു. 2000-ല്‍ മലയാള സിനിമയില്‍ ബാലതാരമായി അഭിനയം ആരംഭിച്ച നായികയാണു രമ്യാ നമ്പീശന്‍. 

എന്നാല്‍ 2015 ല്‍ സൈഗാള്‍ പാടുകയാണ് എന്ന മലയാള ചിത്രത്തതിനു ശേഷം താരം ഇതുവരെ ഒരു മലയാള സിനിമയിലും അഭിനയിച്ചിട്ടില്ല. അതില്‍ താന്‍ ആരേയും കുറ്റപ്പെടുത്തുന്നില്ല എന്നു രമ്യാ നമ്പീശന്‍ പറയുന്നു. അതിനുശേഷം മലയാള സിനിമയില്‍നിന്നു നല്ല ഓഫറുകളൊന്നും എന്നെത്തേടി വന്നില്ല. തമിഴ് സിനിമാഫീല്‍ഡ് അങ്ങനെയല്ല, അവിടെ ചുവടുറപ്പിച്ചവരെ മാറ്റിനിര്‍ത്തില്ല.

ഞാന്‍ തമിഴ് സിനിമയില്‍ സജീവമായതിനാല്‍ അഭിനയിക്കാതെ മാറിനില്‍ക്കേണ്ടി വന്നില്ല. എത്രയോ നായികമാര്‍ അവസരങ്ങളില്ലാതെ മാറിനില്‍ക്കുന്നുണ്ട്. തമിഴ്, കന്നട ചിത്രങ്ങളില്‍ അവസരങ്ങളുള്ള ഞങ്ങള്‍ക്ക് മലയാളത്തില്‍നിന്ന് അവസരമില്ലാത്തതിന്റെ കാരണം മനസ്സിലാകുന്നില്ലെന്നും രമ്യ പറയുന്നു. റിലീസിനൊരുങ്ങുന്ന രണ്ടു ഡസനോളം ചിത്രങ്ങളിലും നായികമാരായി പുതുമുഖങ്ങളാണ് എത്തുന്നത്. കൂടാതെ ചിത്രീകരണം പുരോഗമിക്കുന്ന 90 ശതമാനം ചിത്രങ്ങളിലേയും നായികമാര്‍ പുതുമുഖങ്ങളാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക