Image

നിപ രോഗബാധയുടെ പേര് പറഞ്ഞ് യാത്ര നിഷേധിച്ചാല്‍ നടപടിയെന്ന് സര്‍ക്കാര്‍

Published on 26 May, 2018
നിപ രോഗബാധയുടെ പേര് പറഞ്ഞ് യാത്ര നിഷേധിച്ചാല്‍ നടപടിയെന്ന് സര്‍ക്കാര്‍
നിപ രോഗബാധയുടെ പേര് പറഞ്ഞ് യാത്ര നിഷേധിച്ചാല്‍ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍. ആശുപത്രി ജീവനക്കാര്‍, രോഗികളുടെ ബന്ധുക്കള്‍ എന്നിവര്‍ക്ക് യാത്ര നിഷേധിച്ച ബസ് ജീവനക്കാര്‍ക്കും, ഉടമകള്‍ക്കുമെതിരെ നടപടിയെടുക്കും. ഇക്കാര്യത്തില്‍ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്യുന്നതുള്‍പ്പെടെ നടപടി സ്വീകരിക്കാനാണ് ആര്‍.ടി.ഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതിനിടെ നിപ വൈറസ് പ്രതിരോധത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനായി ശനിയാഴ്ചയും ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ യോഗം ചേര്‍ന്നു. അവശ്യഘട്ടങ്ങളില്‍ മാത്രം രോഗികളെ അഡ്മിറ്റ് ചെയ്താല്‍ മതിയെന്ന് യോഗം തീരുമാനിച്ചു. അല്ലാത്തവരെ വാര്‍ഡുകളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് തിരക്ക് ഒഴിവാക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക