Image

ചെങ്ങന്നൂര്‍ കൊട്ടിക്കലാശം നടക്കുന്നതിനിടെ മാന്നാറില്‍ സംഘര്‍ഷം

Published on 26 May, 2018
ചെങ്ങന്നൂര്‍ കൊട്ടിക്കലാശം നടക്കുന്നതിനിടെ മാന്നാറില്‍ സംഘര്‍ഷം
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിക്കുന്നതിന്റെ കൊട്ടിക്കലാശം നടക്കുന്നതിനിടെ മാന്നാറില്‍ സംഘര്‍ഷം. 
കൊട്ടിക്കലാശം നടക്കുന്നതിനിടെ പ്രചരണ വാഹനങ്ങള്‍ കടന്നുപോയത് സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ആര്‍ക്കും സാരമായ പരിക്കേറ്റിട്ടില്ല. പോലീസ് ലാത്തിവീശി പ്രവര്‍ത്തകരെ ഓടിക്കുകയായിരുന്നു.
സംഘര്‍ഷത്തിന് പിന്നാലെ കൊട്ടിക്കലാശം അവസാനിപ്പിക്കാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക