Image

പേരില്ലാത്ത ....മോനേ..ദിലീപുമായുള്ള ചിത്രത്തിന് അശ്ലീല കമന്റിട്ടയാള്‍ക്ക് നടി ഐമയുടെ മറുപടി

Published on 26 May, 2018
പേരില്ലാത്ത ....മോനേ..ദിലീപുമായുള്ള ചിത്രത്തിന് അശ്ലീല കമന്റിട്ടയാള്‍ക്ക് നടി ഐമയുടെ മറുപടി

നടന്‍ ദിലീപുമൊത്തുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തപ്പോള്‍ അശ്ലീ കമന്റിട്ടയാള്‍ക്ക് മറുപടിയുമായി നടി ഐമ സെബാസ്റ്റിയന്‍. 'ദിലീപേട്ടന്‍' എന്ന ക്യാപ്ഷനോടെ ഐമ പോസ്റ്റ് ചെയ്ത ചിത്രത്തിനാണ് അശ്ലീല കമന്റുമായി ഒരാള്‍ വന്നത്. വ്യാജ അക്കൗണ്ടില്‍ നിന്നാണ് കമന്റിട്ടത്.'ഇനി നിന്റേയും ക്ലിപ് ഇറങ്ങുമോ' എന്നായിരുന്നു കമന്റ്

മോശം കമന്റ് ശ്രദ്ധയില്‍പ്പെട്ടതോടെ ചുട്ടമറുപടി തന്നെ ഐമ നല്‍കി. 'പേരില്ലാത്ത മോനേ നീയൊക്കെയാണ് ഈ നാടിന്റെ നാണക്കേട്' എന്ന് നടി പറഞ്ഞു. ഇതോടെ നിരവധിപ്പേരാണ് നടിക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്. കമ്മാരസംഭവത്തിന്റെ പ്രമോഷനായി ദുബായില്‍ എത്തിയതായിരുന്നു ദിലീപ്.

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ഐമ. മുന്തിരിവള്ളികളുടെ നിര്‍മ്മാതാവ് സോഫിയ പോളിന്റെ മകന്‍ കെവിന്‍ ആണ് ഐമയുടെ ഭര്‍ത്താവ്. കുടുംബ സമേതം ഷാര്‍ജയില്‍ സ്ഥിരതാമസമാണ് ഐമ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക