Image

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എ ഐ സി സി ജനറല്‍ സെക്രട്ടറി

Published on 27 May, 2018
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എ ഐ സി സി ജനറല്‍ സെക്രട്ടറി
തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എ ഐ സി സി ജനറല്‍ സെക്രട്ടറി. ആന്ധ്രപ്രദേശിന്റെ ചുമതലയാണ് അദ്ദേഹത്തിന് നല്‍കുക. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് നിയമിച്ചത്.

നിലവില്‍ ദിഗ്വിജയ് സിങ്ങിനാണ് ആന്ധ്രാപ്രദേശിന്റെ ചുമതല. ബംഗാള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ചുമതലയില്‍നിന്ന് സി പി ജോഷിയെയും നീക്കിയിട്ടുണ്ട്. ഗൗരവ് ഗൊഗോയിക്കാണ് പുതിയ ചുമതല നല്‍കിയിരിക്കുന്നത്.

ഉമ്മന്‍ ചാണ്ടിയെ കൂടാതെ രണ്ട് എ ഐ സി സി സെക്രട്ടറിമാരാണ് നിലവില്‍ കേരളത്തില്‍നിന്നുള്ളത്. കര്‍ണാടകയുടെ ചുമതല വഹിക്കുന്ന കെ സി വേണുഗോപാലും ഡല്‍ഹിയുടെ ചുമതല വഹിക്കുന്ന പി സി ചാക്കോയും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക