Image

സംസ്ഥാന രാഷ്ട്രീയത്തില്‍ ഉണ്ടാകുമെന്നു ഉമ്മന്‍ ചാണ്ടി

Published on 27 May, 2018
സംസ്ഥാന രാഷ്ട്രീയത്തില്‍ ഉണ്ടാകുമെന്നു ഉമ്മന്‍ ചാണ്ടി
കോട്ടയം: പുതിയ ദൗത്യം ഏല്‍പ്പിച്ചതിന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് നന്ദി പറയുന്നതായി ഉമ്മന്‍ ചാണ്ടി. എഐസിസി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.  പാര്‍ട്ടി പ്രസിഡന്റിന്റെ തീരുമാനം പൂര്‍ണമായും അംഗീകരിക്കുന്നു.

സ്ഥാനം ഏറ്റെടുത്താലും സംസ്ഥാന രാഷ്ട്രീയത്തില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഏല്‍പ്പിച്ച ദൗത്യത്തിനോട് നൂറുശതമാനം നീതി പുലര്‍ത്താന് ശ്രമിക്കുമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. തന്റെ രാഷ്ട്രീയ ജീവിതത്തിനിടയ്ക്ക് കേരളത്തിന് പുറത്ത് രണ്ട് തവണ മാത്രമെ ഉത്തരവാദിത്തങ്ങള്‍ വഹിക്കേണ്ടി വന്നിട്ടുള്ളു. അത് രണ്ടും ആന്ധ്രാപ്രദേശിലായിരുന്നു. 1988 ലും 89 ലുമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക