ശ്രീലങ്കന്‍ ഹോട്ട് ആന്റ് ബ്യൂട്ടി നായിക പ്യൂമി ഹന്‍സമാലി മലയാളത്തിലേയ്ക്ക് . അനില്‍ സംവിധാനം ചെയ്യുന്ന ലക്നൗ എന്ന ചിത്രത്തിലൂടെയാണ് താരം മലായളത്തിലേയ്ക്കെത്തുന്നത്. ശ്രീലങ്കന്‍ നടിയാലും മലയാളത്തില്‍ ഏറെ ആരാധകരുള്ള താരമാണ് പ്യൂമി. താരത്തിന്റെ മലയാളത്തിലേയ്ക്കുള്ള അരങ്ങേറ്റം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.ശ്രീലങ്കയിലെ പ്രശസ്ത മോഡലും യുവപ്രേക്ഷകരുടെ ആവേശവുമായ പ്യൂമിയുടെ വീഡിയോകള്‍ യൂട്യൂബില്‍ സജീവമാണ്.
ജൂണ്‍ ആദ്യവാരം ലക്നൗവില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പേരും ലക്നൗ എന്നത് ശ്രദ്ധേയമാണ്. ഐറിഷ് ഗ്രീന്‍ ഫിലിംസിന്റെ ബാനറില്‍ ബീന ഉണ്ണികൃഷ്ണനും പൗലോസ് ജോണുമാണ് ചിത്രം നിര്‍മിക്കുന്നത്. ക്യാമറ: സന്തോഷ് അഞ്ചല്‍.മലയാളം കൂടാതെ തമിഴിലും സിംഹള ഭാഷയിലും റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബര്‍ അവസാന വാരം ആരംഭിക്കും. വാരണാസി, ഹരിദ്വാര്‍, ഗയ പ്രയാഗ് എന്നിവിടങ്ങളിലായിരിക്കും ഷൂട്ടിങ് എന്നും അനില്‍ കുമാറും ബീന ഉണ്ണികൃഷ്ണനും അറിയിച്ചു.