Image

ക്രൊയേഷ്യയില്‍ ഡബ്ലുഎംഎഫ് യൂറോപ്പ് കുടുംബ സംഗമം ജൂണ്‍ 8,9, 10 തീയതികളില്‍

Published on 27 May, 2018
ക്രൊയേഷ്യയില്‍ ഡബ്ലുഎംഎഫ് യൂറോപ്പ് കുടുംബ സംഗമം ജൂണ്‍ 8,9, 10 തീയതികളില്‍

മിലാന്‍: ആഗോള മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ യൂറോപ്പ് മേഖലാ കുടുംബ സംഗമം ജൂണ്‍ 8, 9, 10 തീയതികളില്‍ ക്രൊയേഷ്യയില്‍ നടക്കും. സംഘടനയുടെ ഗ്ലോബല്‍ പ്രതിനിധികളടക്കം വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നായി നൂറുകണക്കിന് അംഗങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 

കൂട്ടായ്മയുടെ ഐക്യം ഊട്ടിയുറപ്പിക്കാനും ഉല്ലസിക്കാനും അതേസമയം വിജ്ഞാനാനവും വിനോദവും പ്രദാനം ചെയ്യുന്ന നിരവധി പരിപാടികളും ഫെഡറേഷന്റെ യൂറോപ്പ് കുടുംബ സംഗമത്തെ ഏറെ ഹൃദ്യമാക്കും. സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഡബ്ല്യുഎംഎഫ് യൂറോപ്പ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. 

വിവരങ്ങള്‍ക്ക്: ഡോണി ജോര്‍ജ് (ഡബ്ല്യുഎംഫ് യൂറോപ്പ് പ്രസിഡന്റ്), മാത്യു ചെരിയന്‍കലയില്‍ (ഡബ്ല്യുഎംഎഫ് യൂറോപ്പ് സെക്രട്ടറി), സാബു ചക്കാലയ്ക്കല്‍ (ഡബ്ല്യുഎംഎഫ് യൂറോപ്പ് കോഓര്‍ഡിനേറ്റര്‍).

റിപ്പോര്‍ട്ട്: ജെജി മാന്നാര്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക