Image

പ്രസ്റ്റണില്‍ നിര്യാതയായ ജയ നോബിയുടെ പൊതുദര്‍ശനം തിങ്കളാഴ്ച

Published on 27 May, 2018
പ്രസ്റ്റണില്‍ നിര്യാതയായ ജയ നോബിയുടെ പൊതുദര്‍ശനം തിങ്കളാഴ്ച

പ്രസ്റ്റണ്‍: പ്രസ്റ്റണില്‍ കഴിഞ്ഞ ദിവസം നിര്യാതയായ ജയ നോബിയുടെ പൊതുദര്‍ശനവും അന്തിമോപചാര ശുശ്രൂഷകളും മേയ് 28ന് (തിങ്കള്‍) പ്രസ്റ്റണില്‍ നടക്കും. സെന്റ് അല്‍ഫോന്‍സ കത്തീഡ്രലില്‍ ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് ഫാ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് മൂന്നര മുതല്‍ അഞ്ചു വരെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അന്തിമോപചാരം അര്‍പ്പിക്കാന്‍ സൗകര്യം ഉണ്ടായിരിക്കും.

മേയ് 23നാണ് ഈരാറ്റുപേട്ട, കളത്തിക്കടവ് സ്വദേശിനിയായ ജയ അര്‍ബുദത്തെതുടര്‍ന്നു നിര്യാതയായത്. തൊടുപുഴക്കടുത്തു അറക്കുളം സ്വദേശിയായ നോബിയാണ് ഭര്‍ത്താവ്. ജിസിഎസ്ഇ വിദ്യാര്‍ഥിനി ആയ നിമിഷ, അഞ്ചാം ക്ലാസ് വിദ്യാര്‍ഥി നോയല്‍ എന്നിവര്‍ മക്കളാണ്. സംസ്‌കാരം പിന്നീട് നാട്ടില്‍.
Church details: St. Alphonsa Cathedral Church, ( Former St. Ignatius Church ), St. Ignatius Square Preston, PR1 1TT

Parking Details : Multi storey paid Car parks Available opposite to the church 


PARKING 1

Preston Bus Station Car Pak, Post code PR1 1YT

The charges are applicable 24 hours a day and all Public and Bank Holidays.


PARKING 2

Market Hall car park, Tenterfield Street Preston, PR1 2JD

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക