Image

ഫാ. ടോമി എടാട്ട് മരിയന്‍ മിനിസ്ട്രി യുകെ സ്പിരിച്വല്‍ ഡയറക്ടര്‍

Published on 27 May, 2018
ഫാ. ടോമി എടാട്ട് മരിയന്‍ മിനിസ്ട്രി യുകെ സ്പിരിച്വല്‍ ഡയറക്ടര്‍

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത മെത്രാന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ രക്ഷാധികാരി ആയ മരിയന്‍ മിനിസ്ട്രി യുകെയുടെ സ്പിരിച്വല്‍ ഡറക്ടറായി ഫാ. ടോമി എടാട്ട് ചുമതലയേറ്റു. സീറോ മലബാര്‍ രൂപത Bromley, Catford-lee, Dartford, Thomden Heath (Part ofലണ്ടന്‍ എന്നീ ഇടവകയുടെ ചാപ്ലിയന്റെ ചുമതലയും ഫാ. ടോമി എടാട്ടിനാണ്. 

രുപതയോടും മെത്രാനോടും ചേര്‍ന്നു നിന്നുകൊണ്ട് ഇംഗ്ലണ്ടില്‍ സീറോ മലബാര്‍ സഭയെ ആത്മീയമായി പടുത്തുയര്‍ത്തുക എന്നതായിരിക്കും മരിയന്‍ മിനിസ്ട്രിയുടെ പ്രഥമ ലക്ഷ്യമെന്ന് ഫാ. ടോമി എടാട്ട് പറഞ്ഞു. 

മരിയന്‍ മിനിസ്ട്രിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രദര്‍ തോമസ് സാജിനോടൊപ്പം നേതൃത്വം നല്‍കാന്‍ ബ്രദര്‍ ചെറിയാന്‍ സാമുവലിനെ ഡയറക്ടറായും ബ്രദര്‍ ഡാനി ഇന്നസെന്റിനെ മ്യൂസിക് മിനിസ്ട്രി കോഓര്‍ഡിനേറ്ററായും നിയമിച്ചതായി ഫാ. ടോമി എടാട്ട് അറിയിച്ചു.

റിപ്പോര്‍ട്ട്: ജെഗി ജോസഫ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക