Image

സിസ്റ്റര്‍ ഷിവാനിയുടെ യു.എസ് കാനഡ പര്യടനം- ജൂണ്‍ 2 മുതല്‍ 17 വരെ

പി.പി. ചെറിയാന്‍ Published on 28 May, 2018
സിസ്റ്റര്‍ ഷിവാനിയുടെ യു.എസ് കാനഡ പര്യടനം- ജൂണ്‍ 2 മുതല്‍ 17 വരെ
സിയാറ്റില്‍: ബ്രഹ്മ കുമാരി ഷിവാനി എന്ന പേരില്‍ ലോകപ്രശസ്തയായ സിസ്റ്റര്‍ ഷിവാനിയുടെ രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന നോര്‍ത്ത് അമേരിക്കാ, കാനഡ പര്യടനം ജൂണ്‍ 2ന് ആരംഭിക്കുന്നു.

1937 ല്‍ ചുരുക്കം ചില സെന്ററുകളായി ആരംഭിച്ച ബ്രഹ്മകുമാരീസ് വേള്‍ഡ് സ്പിരിച്യല്‍ ഓര്‍ഗനൈസേഷനാണ് സിസ്റ്റര്‍ ഷിവാനിയുടെ നോര്‍ത്ത് അമേരിക്കാ  പ്രഭാഷണ പരമ്പരക്ക് നേതൃത്വം നല്‍കുന്നത്.

ജനഹൃദയങ്ങളെ ആകര്‍ഷിക്കുവാന്‍ കഴിയുന്ന ആത്മീയ പ്രഭാഷണങ്ങളിലൂടെ ആയിരക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുവാന്‍ കഴിഞ്ഞിട്ടുള്ള ഷിവാനിയുടെ എവേക്കനിങ്ങ് വിത്ത് ദി ബ്രഹ്മകുമാരീസ് (Awakening with the Brahma Kumaris) എന്ന ടി.വി. ഷോ ലോക പ്രസിദ്ധമാണ്.

വേള്‍ഡ് സൈക്യാട്രി അസ്സോസിയേഷന്‍ ഗുഡ് വില്‍ അംബാസിഡറായ സിസ്റ്റര്‍ ഷിവാനി ഇലക്ട്രിക്ക് എന്‍ജിനീയറിംഗ് ബിരുദധാരിയും, പൂനെ യൂണിവേഴ്‌സിറ്റി ഗോള്‍ഡ് മെഡലിസ്റ്റുമാണ്.

യു.കെ. ഏഷ്യഫസഫിക്ക്, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളില്‍ പ്രഭാഷണങ്ങള്‍, വര്‍ക്ക് ഷോപ്പുകള്‍ എന്നിവ സംഘടിപ്പിച്ചിട്ടുള്ള ഷിവാസിക്ക് യുട്യൂബില്‍ 56 മില്യനും, ഫേസ്ബുക്കില്‍ 1.7 മില്യനും അനുയായികള്‍ ഉണ്ട്.

ജൂണ്‍ 2ന് കാലിഫോര്‍ണിയാ സാന്റാ ക്ലാരയില്‍ നി്ന്നും ആരംഭിക്കുന്ന പര്യടനം ജൂണ്‍ 17ന് വാഷിംഗ്ടണില്‍ സമാപിക്കും. പ്രവേശനം സൗജന്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് awakening-brahmakumari.us.

സിസ്റ്റര്‍ ഷിവാനിയുടെ യു.എസ് കാനഡ പര്യടനം- ജൂണ്‍ 2 മുതല്‍ 17 വരെ
Join WhatsApp News
Sudhir Panikkaveetil 2018-05-28 11:37:42
ഏതു മതക്കാരുടെയായാലും സുവിശേഷ പ്രസംഗങ്ങൾ നിയമപരമായി 
നിരോധിക്കാൻ ഒരു നിയമം വന്നെങ്കിൽ ഈ ലോകത്ത് അക്രമങ്ങൾ 
പകുതിയെങ്കിലും കുറയുമായിരുന്നു.
കീലേരി ഗോപാലന്‍ 2018-05-28 14:23:37
നിയമപരമായി നിരോധിച്ചാലും ഇതൊക്കെ തട്ടിപ്പാണെന്ന് മനുഷ്യര്‍ മനസ്സിലാക്കാത്തിടം കാലം ഇത് തുടരും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക