Image

കുമ്മനം രാജശേഖന്റെ സത്യപ്രതിജ്ഞ നാളെ

Published on 28 May, 2018
കുമ്മനം രാജശേഖന്റെ സത്യപ്രതിജ്ഞ നാളെ
തിരുവനന്തപുരം: അഭ്യൂഹങ്ങള്‍ക്കും അനിശ്ചിതത്തിനുമൊടുവില്‍ കുമ്മനം രാജശേഖരന്‍ നാളെ മിസോറാം ഗവര്‍ണറായി സ്ഥാനമേറ്റെടുക്കും. നാളെ രാവിലെ 11.15നാണ്‌ സത്യപ്രതിജ്ഞ. നേരത്തെ ഗവര്‍ണര്‍ പദവി ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന്‌ കുമ്മനം പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്‌ വന്നിരുന്നു.

ഈ വിവരം കേന്ദ്ര നേതൃത്വത്തിനെ നേരിട്ട്‌ അറിയിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു. ഒരു സ്ഥാനത്തിനും തനിക്ക്‌ ആഗ്രഹമില്ലെന്നും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ്‌ തനിക്ക്‌ ആഗ്രഹമെന്നും കുമ്മനം അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്ത്‌ വന്നിരുന്നു.

കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ച്‌ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്‌ രണ്ട്‌ ദിവസം മുമ്പാണ്‌ ഉത്തരവിറക്കിയത്‌. മിസോറാമിലെ നിലവിലെ ഗവര്‍ണര്‍ നിര്‍ഭയ്‌ ശര്‍മ്മ ഈ മാസം 28 ന്‌ വിരമിക്കുന്നതിന്റെ ഒഴിവിലേക്കാണ്‌ കുമ്മനത്തെ ഗവര്‍ണറായി നിയമിക്കുന്നത്‌.നിലവില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാണ്‌ കുമ്മനം രാജശേഖരന്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക