Image

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്‌ എംഎല്‍എ അപകടത്തില്‍ മരിച്ചു

Published on 28 May, 2018
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്‌ എംഎല്‍എ അപകടത്തില്‍ മരിച്ചു
ബെംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്‌ എംഎല്‍എ കാര്‍ അപകടത്തില്‍ മരിച്ചു. ജാമഖണ്ടി എംഎല്‍എ സിദ്ധു ബി ന്യാമഗൗഡയാണ്‌ തിങ്കളാഴ്‌ച പുലര്‍ച്ചെ ഗോവയില്‍ നിന്നുള്ള യാത്രക്കിടെ അപകടത്തില്‍പ്പെട്ട്‌ മരിച്ചത്‌. ഗോവയില്‍ നിന്ന്‌ തന്റെ മണ്ഡലമായ ജാമഖണ്ടിയിലേക്ക്‌ വരികയായിരുന്നു.

തുളസിഗെരിക്കടുത്ത്‌ വച്ചാണ്‌ കാര്‍ അപകടത്തില്‍പ്പെട്ടത്‌. 67 കാരനായ ന്യാമഗൗഡ നിയുക്ത കോണ്‍ഗ്രസ്‌ എംഎല്‍എമാരുടെ പട്ടികയില്‍ ഇടംപിടിച്ചിരുന്ന വ്യക്തിയായിരുന്നു. മുന്‍ കേന്ദ്രമന്ത്രി കൂടിയാണ്‌ അദ്ദേഹം. അപ്രതീക്ഷിത മരണത്തില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ ദുഖം രേഖപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക