Image

പ്രഭാസിന്റെ സാഹോ എത്തുന്നു

Published on 28 May, 2018
 പ്രഭാസിന്റെ സാഹോ എത്തുന്നു


ബാഹുബലിക്ക്‌ ശേഷം പ്രഭാസ്‌ നായകനായെത്തുന്ന ചിത്രമാണ്‌ സുജിത്‌ സംവിധാനം ചെയ്യുന്ന സാഹോ.  ഗംഭീരമായ ആക്ഷന്‍ സീനുകളാണ്‌ സാഹോയുടെ ഹൈലൈറ്റെന്ന്‌ മുമ്പ്‌ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അബുദാബിയില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ നടന്‍ പ്രഭാസ്‌ തന്നെ ഇക്കാര്യം വ്യക്തമാക്കി. ചിത്രത്തിന്റെ മറ്റു ചെലവുകളെ അപേക്ഷിച്ച്‌ നോക്കുമ്പോള്‍ ഭീമമായ ഒരു തുക തന്നെയാണ്‌ സിനിമയിലെ ആക്ഷന്‍ സീനുകള്‍ക്കായി ചെലവിട്ടതെന്ന്‌ പ്രഭാസ്‌ വെളിപ്പെടുത്തി.

`37 കാറുകളും അഞ്ചു ട്രക്കുകളുമാണ്‌ ചിത്രത്തിലെ ഒരു സീനിനായി മാത്രം ഉപയോഗിച്ചത്‌. സിനിമയിലെ തൊണ്ണൂറ്‌ ശതമാനം ആക്ഷന്‍ രംഗങ്ങളും യഥാര്‍ത്ഥമാണ്‌. ഗ്രാഫിക്‌സ്‌ രംഗങ്ങള്‍ക്ക്‌ പകരം യഥാര്‍ത്ഥമായി ചിത്രീകരണം എന്നതായിരുന്നു തീരുമാനം.
സാധാരണ രീതിയില്‍ സിനിമയിലെ ആക്ഷന്‍ രംഗങ്ങളില്‍ എഴുപതു ശതമാനം ആനിമേഷനും മുപ്പതു ശതമാനം യഥാര്‍ത്ഥരംഗങ്ങളുമായിരിക്കും ഇതുവരെ ആക്ഷന്‍ ചിത്രങ്ങളിലാരും ശ്രമിക്കാത്ത ഒരു സംഗതിയാണിത്‌.

ഏകദേശം തൊണ്ണൂറ്‌ കോടിയോളം രൂപയാണ്‌ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക്‌ വേണ്ടി മാത്രം നിര്‍മാതാക്കള്‍ ചെലവിടുന്നത്‌. ലോക പ്രശസ്‌ത ആക്ഷന്‍ സംവിധായകന്‍ കെന്നി ബേറ്റ്‌സാണ്‌ സംഘ ട്ടന സംവിധായകന്‍. ട്രാന്‍സ്‌ഫോര്‍മേഴ്‌സ്‌ പരമ്പര, റഷ്‌ അവര്‍ 3, ദി ഐലന്‍ഡ്‌ എന്നീ പ്രശസ്‌ത ചിത്രങ്ങള്‍ക്കും രജനികാന്തിന്റെ 2.0വിനും ആക്ഷനൊരുക്കിയത്‌ കെന്നിയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക