Image

മേജര്‍ രവിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ

Published on 28 May, 2018
മേജര്‍ രവിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ
മോഹന്‍ലാലിനെ നായകനാക്കി മാസ് പടം ഒരുക്കുമെന്ന മേജര്‍ രവിയുടെ വെളിപ്പെടുത്തലിനെ ട്രോളി രസിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസമാണ് മോഹന്‍ലാലിനെ നായകനാക്കി മാസ് സിനിമ ഒരുക്കുമെന്നും ആറാം തമ്പുരാന്‍ മോഡല്‍ നാടന്‍ സിനിമയാണ് തന്റെ മനസിലെന്നും മേജര്‍ രവി വെളിപ്പെടുത്തിയത്.
ഇത് കേട്ടപാടെ മേജര്‍ രവിയെ ട്രോളിത്തുടങ്ങിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
ഇതിലും ഭേദം മിസൈലിട്ട് പ്രേക്ഷകനെ കൊല്ലുന്നതല്ലേ നല്ലത്...
നാടന്‍ സിനിമയിലും വെടിവെപ്പ് ഉണ്ടാകുമോ എന്നുമൊക്കെയാണ് മേജര്‍ രവിയോടുള്ള ചോദ്യങ്ങള്‍.
മുമ്പും ട്രോളന്‍മാരുടെ ഇഷ്ട താരമാണ് മേജര്‍ രവി. സ്ഥിരമായി മണ്ടത്തരങ്ങള്‍ പറഞ്ഞുകൊണ്ടും സ്വതസിദ്ധമായ പൊങ്ങച്ചം പ്രകടിപ്പിച്ചു കൊണ്ടുമാണ് മേജര്‍ രവിയും ട്രോളന്‍മാരുടെ പ്രീയതാരമായി മാറിയത്.
സ്ഥിരമായി പട്ടാള സിനിമകള്‍ ചെയ്യുന്ന മേജര്‍ ശൈലിയെയും ട്രോളന്‍മാര്‍ പരിഹസിക്കാറുണ്ട്. എന്തായാലും ശൈലി മാറ്റിയെത്തുമ്പോള്‍ എന്താണ് മേജര്‍രവി ലാല്‍ ചിത്രത്തിന്റെ ഭാവി എന്നതും ഏറെ കൗതുകത്തോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന കാര്യമാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക