Image

ഫൊക്കാന കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‌ വമ്പിച്ച പ്രതികരണം

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 24 March, 2012
ഫൊക്കാന കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‌ വമ്പിച്ച പ്രതികരണം
ന്യൂയോര്‍ക്ക്‌: ജുണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഹൂസ്റ്റണിലെ അനന്തപുരിയില്‍ അരങ്ങേറുന്ന ഫൊക്കാനയുടെ പതിനഞ്ചാമത്‌ ദേശീയ കണ്‍വന്‍ഷന്റെ ന്യൂയോര്‍ക്ക്‌ റീജിയന്‍ കിക്ക്‌ഓഫില്‍ അസൂയാവഹമായ പ്രതികരണമാണ്‌ ലഭിച്ചതെന്ന്‌ ഫൊക്കാന നേതൃത്വം വിലയിരുത്തി.

ഫൊക്കാന ജോയിന്റ്‌ ട്രഷറര്‍ വര്‍ഗീസ്‌ പാലമലയില്‍ നിരവധി പോഷക സംഘടനകളില്‍ നിന്ന്‌ രജിസ്‌ട്രേഷന്‍ സ്വീകരിച്ചു. ഫൊക്കാന പ്രസിഡന്റ്‌ ജി.കെ. പിള്ള, ജനറല്‍ സെക്രട്ടറി, ബോബി ജേക്കബ്ബ്‌, ട്രഷറര്‍ ഷാജി ജോണ്‍, എക്‌സി. വൈസ്‌ പ്രസിഡന്റ്‌ ലീലാ മാരേട്ട്‌, ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ എന്നിവരെക്കൂടാതെ വിവിധ ദേശീയ നേതാക്കളും തദവസരത്തില്‍ സന്നിഹിതരായിരുന്നു. ഫൊക്കാന റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ വിന്‍സന്റ്‌ സിറിയക്‌ പോഷക സംഘടനാ പ്രതിനിധികളെ സദസ്സിനു പരിചയപ്പെടുത്തി.

ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷനെപ്രതിനിധീകരിച്ച്‌ പ്രസിഡന്റ്‌ പോള്‍ അഗസ്റ്റിന്‍ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സംഘടനാ പ്രതിനിധികളെ സദസ്സിനു പരിചയപ്പെടുത്തുകയും, ഫൊക്കാനയുടെ സജീവ പ്രവര്‍ത്തകയും റോക്‌ലാന്റ്‌ ലെജിസ്ലേറ്റര്‍ ശ്രീമതി ആനി പോള്‍ ഫൊക്കാന ജോയിന്റ്‌ ട്രഷറര്‍ വര്‍ഗീസ്‌ പാലമലയിലിന്‌ രജിസ്‌ട്രേഷനുകള്‍ കൈമാറുകയും ചെയ്‌തു.

കേരള സമാജം ഓഫ്‌ ഗ്രേയ്‌റ്റര്‍ ന്യൂയോര്‍ക്ക്‌ പ്രസിഡന്റ്‌ ജോണ്‍ പോള്‍, കെസിഎന്‍എ പ്രസിഡന്റ്‌ വര്‍ഗീസ്‌ ചുങ്കത്തില്‍, വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ്‌ ജോയി ഇട്ടന്‍, ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ക
മ്യൂ ണിറ്റി ഓഫ്‌ യോങ്കേഴ്‌സ്‌ പ്രസിഡന്റ്‌ എം.കെ. മാത്യൂ സ്‌ എന്നിവര്‍ അവരവര്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനകളുടെ രജിസ്‌ട്രേഷനുകള്‍ വര്‍ഗീസ്‌ പാലമലയിലിന്‌ കൈമാറിയതോടൊപ്പം രജിസ്റ്റര്‍ ചെയ്‌തവരെ സദസ്സിനു പരിചയപ്പെടുത്തുകയും ചെയ്‌തു. സ്റ്റാറ്റന്‍ ഐലന്റ്‌ മലയാളി അസ്സോസിയേഷന്‍, ലോംഗ്‌ ഐലന്റ്‌ മലയാളി അസ്സോസിയേഷന്‍ എന്നീ സംഘടനകളും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന്‌ വിന്‍സന്റ്‌ സിറിയക്‌ അറിയിച്ചു.

കിക്ക്‌ഓഫില്‍ സഹകരിച്ചവര്‍ക്കും പോഷക സംഘടനാ ഭാരവാഹികള്‍ക്കും അംഗങ്ങള്‍ക്കും പ്രസിഡന്റ്‌ ജി.കെ. പിള്ളയും റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ വിന്‍സന്റ്‌ സിറിയക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തി. ഫൊക്കാന
ന്യൂയോര്‍ക്ക്‌ റീജിയന്‍ ജോയിന്റ്‌ സെക്രട്ടറി കെ.കെ. ജോണ്‍സണ്‍ എം.സി.യായിരുന്നു.
ഫൊക്കാന കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‌ വമ്പിച്ച പ്രതികരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക