Image

ജര്‍മ്മനിയില്‍ സാധാരണ കത്തുകള്‍ക്കും പോസ്‌റ്റേജുകള്‍ വര്‍ദ്ധിപ്പിക്കുന്നു

ജോര്‍ജ് ജോണ്‍ Published on 29 May, 2018
ജര്‍മ്മനിയില്‍ സാധാരണ കത്തുകള്‍ക്കും പോസ്‌റ്റേജുകള്‍ വര്‍ദ്ധിപ്പിക്കുന്നു
ഫ്രാങ്ക്ഫര്‍ട്ട്:  ഈ വരുന്ന 2018 ജൂലായ് 01 മുതല്‍ ബുക്ക് പോസ്റ്റുകള്‍ക്കും ചെറിയ സാധനങ്ങള്‍ അയക്കാനുമുള്ള ജര്‍മ്മന്‍ പോസ്‌റ്റേജ് വര്‍ദ്ധിപ്പിക്കുന്നതിന് പുറമെ സാധാരണ കത്തുകള്‍ക്കും പോസ്‌റ്റേജുകള്‍ വര്‍ദ്ധിപ്പിക്കുന്നു. അടുത്ത വര്‍ഷം 2019 ജനുവരി 01 മുതലാണ് ഈ വര്‍ദ്ധനവ്. 20 ഗ്രാം സാധാരണ കത്തിന് ഇപ്പോഴത്തെ 0,70 സെന്റില്‍ നിന്നും 10 ന്റെ് വര്‍ദ്ധിപ്പിച്ച്  0,80 സെന്റ് ആക്കും.  

വര്‍ദ്ധിച്ച് വരുന്ന ചിലവുകളും, പ്രൈവറ്റ് പോസ്‌റ്റേജ് അനുവദിച്ചത് മുതല്‍ എഴുത്തുകള്‍ക്ക് വന്ന കുറവും ഈ ചാര്‍ജ് വര്‍ദ്ധനക്ക് കാരണമെന്ന് ജര്‍മന്‍ പോസ്റ്റ് മേധാവി ഫ്രാങ്ക് ആപ്പെല്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ജര്‍മ്മനിയില്‍ പ്രൈവറ്റ് പോസ്‌റ്റേജ് അനുവദിച്ചത് മുതല്‍ ജര്‍മ്മന്‍ പോസ്റ്റ് നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.   


ജര്‍മ്മനിയില്‍ സാധാരണ കത്തുകള്‍ക്കും പോസ്‌റ്റേജുകള്‍ വര്‍ദ്ധിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക