Image

കെവിന്‍ ഇനി ഓര്‍മ്മ, മൃതദേഹം സംസ്‌കരിച്ചു

Published on 29 May, 2018
കെവിന്‍ ഇനി ഓര്‍മ്മ, മൃതദേഹം സംസ്‌കരിച്ചു
കെവിന്‍ ഇനി ഓര്‍മ്മമാത്രം.പ്രണയ വിവാഹം കഴിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട കെവിന്റെ മൃതദേഹം സംസ്‌കരിച്ചു.പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ക്രൂരാക്രമണത്തിന് ഇരയായി ജീവന്‍ വില നല്‍കേണ്ടി വന്ന കെവിന്‍ പി ജോസഫിന് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി പതിനായിരങ്ങള്‍ അര്‍പ്പിച്ചു.ഒടുവില്‍ നീണ്ടമണിക്കുറുകളില്‍ അവസാനമായി കെവിന്‍ തന്റെ വീട്ടില്‍ പ്രീയപ്പെട്ട അച്ചനും അമ്മയ്ക്കു ഭാര്യയ്ക്കുമരികില്‍ കണ്ണീര്‍ കാഴ്ച്ചയായി മാറിയശേഷം അവസാനനിമിഷങ്ങളില്‍ പള്ളിപ്പറമ്ബിലെ സെമിത്തേരിയില്‍ പ്രാര്‍തഥനയ്ക്കും കണ്ണീരില്‍കുതിര്‍ന്ന അന്ത്യാഞ്ജലിക്കുമൊടുവില്‍ കേരളത്തെ ഒന്നടങ്കം കണ്ണീര്‍ കരയിലാഴ്ത്തി കെവിന്‍ ഒരു ഓര്‍മ്മയായി അവസാനിച്ചു. പാതിയില്‍ മുറിഞ്ഞ പ്രണയവും പ്രണയിനിയെയും തനിച്ചാക്കി കെവിന്‍ വിടവാങ്ങി.പതിനായിരക്കണക്കിന് ആളുകളുടെ നിറ സാന്നിധ്യത്തില്‍ ഗുഡ് ഷെപ്പേര്‍ഡ് പള്ളിസെമിത്തേരിയിലാണ് കെവിന്‍ അന്ത്യവിശ്രമം പ്രാപിച്ചത്. വൈകിട്ട് നാലരയോടെയാണ് ഗുഡ് ഷെപ്പേര്‍ഡ് പള്ളിയില്‍ സംസാകാരച്ചടങ്ങ് നടന്നത്.
ഹൃദയം നുറുങ്ങുന്ന കാഴ്ചയായിരുന്നു സംസ്‌കാരച്ചടങ്ങില്‍ കാണാന്‍ കഴിഞ്ഞത്. വെറും മണിക്കൂറുകള്‍ മാത്രം നീണ്ട ദാമ്ബത്യജീവതം.കെവിനും നീനുവും കണ്ട ഒരായിരം സ്വപ്‌നങ്ങള്‍ ബാക്കിയാക്കി നീനുവിനെ തനിച്ചാക്കി കെവിന്‍ യാത്രയായി കഴിഞ്ഞരിക്കുന്നു. എല്ലാം പെട്ടെന്നായിരുന്നു അവസാനിച്ചത്. പൊടുന്നനെ ദുരന്തമായി മാറിയ ആഘാതത്തില്‍ തളര്‍ന്നുവീണ നീനു പ്രിയതമന്റെ ചേതനയറ്റ ശരീരം കാണാനാകാതെ അലമുറയിട്ടു കരഞ്ഞു. യാതൊരു മനസ്സാക്ഷിയുമില്ലാതെ ക്രൂരമായൊരു കൊലപാതകം.മൃതദേഹം കണ്ട് അലമുറയിട്ട് വീണ നീനുവിനെ പിടിച്ച് മാറ്റാന്‍ കെവിന്റെ അച്ഛന്‍ ഏറെ പണിപ്പെട്ടു. നീനുവിന്റെ സങ്കടം കണ്ടു നിന്നവരുടേയും ഹൃദയം നുറുക്കുന്നതായിരുന്നു കാഴ്ച. കെവിന്റെ മാതാവും സഹോദരിയും സങ്കടം സഹിക്കാനാവാതെ അലമുറയിടുന്നുണ്ടായിരുന്നു. 
ഇവരെ ആശ്വസിപ്പിക്കാന്‍ കൂടി നിന്നവര്‍ നന്നെ പാടുപെട്ടിരുന്നു. കരളലിയിക്കുന്ന കാഴ്ചകളാണ് കെവിന്റെ വീട്ടില്‍ അരങ്ങേറിയത്.തോരാത്ത മിഴികളുമായിട്ടായിരുന്നു കെവിന്റെ ചേതനയറ്റ ശരീരം അവസാനമായി കാണാന്‍ പതിനായിരങ്ങള്‍ അവിടെ തടിച്ചുകൂടിയത്.രാവിലെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. തുടര്‍ന്ന് പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. 
അതേസമയം, കെവിന്റെ കൊലപാതകത്തിലെ മുഖ്യപ്രതികള്‍ പൊലീസ് പിടിയിലായി. നീനുവിന്റെ അച്ഛന്‍ ചാക്കോ, സഹോദരന്‍ ഷാനു ചാക്കോ എന്നിവര്‍ കണ്ണൂര്‍ ഇരിട്ടിയിലാണ് പിടിയിലായത്. കേസില്‍ ഷാനു ഒന്നാം പ്രതിയും ചാക്കോ അഞ്ചാം പ്രതിയുമാണ്. സംഭവത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു. മുന്‍ൂകൂര്‍ ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുന്നതിന് മുന്‍പാണ് ഇരുവരും അറസ്റ്റിലായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക