Image

ജയറാമും തെന്നിന്ത്യയിലേക്ക്

Published on 29 May, 2018
ജയറാമും തെന്നിന്ത്യയിലേക്ക്
മലയാള സിനിമയിലെ മുന്‍നിര താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ തുടങ്ങിയവര്‍ക്കു പിന്നാലെ ജയറാമും തെന്നിന്ത്യയിലേക്ക്. ഇതുവരെ പേരിടാത്ത തമിഴ് സിനിമയിലാണ് ജയറാം അഭിനയിക്കാന്‍ തയ്യാറെടുക്കുന്നത്. ഉദയനിധി സ്റ്റാലിന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയില്‍ നായകന്റെ അച്ഛനായാണ് ജയറാം എത്തുന്നതെന്നാണ് സൂചന. ചിത്രത്തില്‍ പ്രിയ ഭവാനി ശങ്കറും ഇന്ദുജയുമാണ് നായികമാരായെത്തുന്നത്.
ഇനിയും പേരിടാത്ത ചിത്രം ആറ്റ്‌ലി കുമാറിന്റെ അസോസിയേറ്റായിരുന്ന എനോക് എബിലാണ് സംവിധാനം ചെയ്യുന്നത്. വെങ്കട് പ്രഭു ഒരുക്കിയ പാര്‍ട്ടി റിലീസിനായുള്ള ഒരുക്കത്തിലാണ്. രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവര്‍ണ്ണ തത്തയാണ് ഒടുവില്‍ റിലീസായ ജയറാമിന്റെ മലയാള ചിത്രം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക