Image

ഉത്തര്‍പ്രദേശിലും ബീഹാലും ജാര്‍ഖണ്ഡിലുമുണ്ടായ ശക്തമായ മഴയിലും കാറ്റിലും 40 പേര്‍ മരിച്ചു

Published on 29 May, 2018
ഉത്തര്‍പ്രദേശിലും ബീഹാലും ജാര്‍ഖണ്ഡിലുമുണ്ടായ ശക്തമായ മഴയിലും കാറ്റിലും 40 പേര്‍ മരിച്ചു
ഉത്തര്‍പ്രദേശിലും ബീഹാലും ജാര്‍ഖണ്ഡിലുമുണ്ടായ ശക്തമായ മഴയിലും കാറ്റിലും 40 പേര്‍ മരിച്ചു. ബീഹാറില്‍ മാത്രം 17 പേര്‍ മരിച്ചു. നാലപതിലധികം പേര്‍ക്ക് പരിക്കേറ്റു.മിക്കയിടങ്ങളിലും മരം വീണ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ബന്ധവും തകരാറിലായി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വീണ്ടും പൊടിക്കാറ്റിന് സാധ്യത ഉണ്ടെന്നും കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരളത്തിലും കര്‍ണ്ണാടക,മഹാരാഷട്ര ഗോവ സംസ്ഥാനങ്ങളിലെ തീരദേശമേഖലയില്‍ മണിക്കൂറില്‍ എഴുപത് കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റ് വീശുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതേസമയം, തെക്ക് പടിഞ്ഞാറ് മണ്‍സൂണ്‍ കേരള തീരത്ത് എത്തിയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പ്രതീക്ഷിച്ചതിലും മൂന്ന് ദിവസം നേരത്തെയാണ് ഇത്തവണ മണ്‍സൂണ്‍ തീരത്ത് എത്തിയതെന്നും കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം അറിയിച്ചു. മണ്‍സൂണ്‍ എത്തിയതോടെ സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവിദഗ്ദ്ധര്‍ അറിയിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക