Image

കെവിന്റെ കൊലപാതകം രാഷ്ട്രീയവത്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നു മുഖ്യമന്ത്രി

Published on 29 May, 2018
കെവിന്റെ കൊലപാതകം രാഷ്ട്രീയവത്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നു മുഖ്യമന്ത്രി
കെവിന്റെ കൊലപാതകത്തില്‍ മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്ന് വരുത്താന്‍ ശ്രമം നടക്കുന്നതായി പിണറായി വിജയന്‍. കൊലപാതകം രാഷ്ട്രീയവത്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും സര്‍ക്കാരിനെതിരെ തിരിയാനുള്ള ശ്രമം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അസാധാരണമായ കൃത്യവിലോപമാണ് ഗാന്ധിനഗര്‍ എസ്‌ഐയുടെ ഭാഗത്തുനിന്നും ഉണ്ടായത്. തട്ടിക്കൊണ്ടുപോയ സംഭവത്തെക്കുറിച്ച് അന്ന് പുലര്‍ച്ചെയും രാവിലെയും എസ്‌ഐക്ക് അറിവുണ്ടായിരുന്നു. എന്നിട്ടും അദ്ദേഹം ഒരു നടപടിയും എടുത്തില്ല. മുഖ്യമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് എസ്‌ഐക്ക് ചുമതലയുണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.
കൊല നടന്ന വിവരം അറിഞ്ഞാല്‍ സംഭവത്തെ അപലപിക്കാനാണ് ശ്രമിക്കുക. എന്നാല്‍ ചങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് ദിവസം ആയതുകൊണ്ട് ഇങ്ങനെ എല്‍ഡിഎഫിനെതിരെ തിരിച്ചുവിടാമെന്നായിരുന്നു ചിലര്‍ ശ്രമിച്ചതെന്നും പിണറായി ആരോപിച്ചു. ചാനലുകള്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല താന്‍. തന്നെ തെരഞ്ഞെടുത്തത് ജനങ്ങളാണ് ചാനലുകളല്ലെന്നും അദ്ദേഹം രോക്ഷംകൊണ്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക