Image

ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌സ് 2018 ജൂണ്‍ 2,3 തീയതികളില്‍

Published on 29 May, 2018
ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌സ് 2018 ജൂണ്‍ 2,3 തീയതികളില്‍
സിനിമകള്‍ക്കുള്ള പുരസ്കാരങ്ങളും താരസാന്നിധ്യവുംകൊണ്ട് തിളങ്ങിയ ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌സ് 2018 ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്നു.

മികച്ച നടനായി ഫഹദ് ഫാസിലും, നടിയായി പര്‍വ്വതിയും, ജനപ്രിയ നടനായി ജയസൂര്യയും, ഗോള്‍ഡന്‍ സ്റ്റാര്‍ അവാര്‍ഡ് ദുല്‍ക്കര്‍ സല്‍മാനും, പെര്‍ഫോര്‍മര്‍ ഓഫ് ദി ഇയറായി ടോവീനോ തോമസും, ജനപ്രിയ നായികമാരായി അനു സിത്താരയും പ്രയാഗ മാര്‍ട്ടിനും, ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിനു നെടുമുടി വേണുവിനേയും തെരഞ്ഞെടുത്തു.

കമല്‍ഹാസന്‍, മമ്മൂട്ടി, ജയറാം, സലിംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, നദിയ മൊയ്ദു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ജയറാമിന്റെ 30 വര്‍ഷത്തെ സിനിമാ ജീവിതത്തിലൂടെയുള്ള 45 മിനിറ്റോളം നീണ്ട നിത്യഹരിതം ജയറാം ഈ അവാര്‍ഡ് നിശയുടെ പ്രധാന ആകര്‍ഷണമായിരുന്നു. കൂടാതെ പ്രമുഖ താരങ്ങള്‍ അവതരിപ്പിച്ച നൃത്ത-ഹാസ്യവിരുന്നുകളും സദസ്സിനെ ഇളക്കിമറിച്ചു.

ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് നിശ ഏഷ്യാനെറ്റില്‍ ജൂണ്‍ 2,3 (ശനി, ഞായര്‍) തീയതികളില്‍ വൈകുന്നേരം 7 മണി മുതല്‍ സംപ്രേഷണം ചെയ്യുന്നു.
ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌സ് 2018 ജൂണ്‍ 2,3 തീയതികളില്‍ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌സ് 2018 ജൂണ്‍ 2,3 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക